ചക്കുപള്ളം ട്രൈബല്‍ കമ്യൂണിറ്റി ഹാളിന്റെ സീലിങ് തകര്‍ന്നുവീണു
ചക്കുപള്ളം ട്രൈബല്‍ കമ്യൂണിറ്റി ഹാളിന്റെ സീലിങ് തകര്‍ന്നുവീണു
ഇടുക്കി: മാസങ്ങള്‍ക്കുമുമ്പ് പണിത ചക്കുപള്ളം ട്രൈബല്‍ കമ്യൂണിറ്റി ഹാളിന്റെ സീലിങ് പൊളിഞ്ഞുവീണു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് കമ്യൂണിറ്റി ഹാളില്‍ വിവിധ നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തിയത്. എന്നാല്‍ ഒരു വര്‍ഷം തികയുന്നതിന് മുമ്പ് സീലിങ ഒന്നാകെ ഹാളിലേക്ക് അടര്‍ന്നുവീണു. ഗ്രാമസഭ, വാര്‍ഡിലെ വിവിധ പരിപാടികള്‍, കുട്ടികളുടെ പരിപാടികള്‍, വിവാഹ ആഘോഷങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഉപയോഗിക്കുന്ന ഹാളാണിത്. സീലിങ് അടര്‍ന്നുവീണ സമയം ഹാളില്‍ മറ്റാരുമില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് പഞ്ചായത്തംഗം പ്രദീപ് മധുരമറ്റത്തില്‍ ആവശ്യപ്പെട്ടു. 10 ലക്ഷം രൂപ മുടക്കി പണിത പ്രവര്‍ത്തനങ്ങളില്‍ അഴിമതി ഉണ്ടെന്നുള്ള ആരോപണവും ശക്തമാണ്.
What's Your Reaction?