വ്യാജമദ്യവുമായി കാല്‍വരിമൗണ്ട് സ്വദേശി അറസ്റ്റില്‍: 19.5 ലിറ്റര്‍ വ്യാജമദ്യവും 35 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി
വ്യാജമദ്യവുമായി കാല്‍വരിമൗണ്ട് സ്വദേശി അറസ്റ്റില്‍: 19.5 ലിറ്റര്‍ വ്യാജമദ്യവും 35 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

ഇടുക്കി: കാല്‍വരിമൗണ്ടില്‍ 19.05 ലിറ്റര്‍ വ്യാജമദ്യവുമായി മധ്യവയ്‌സകനെ തങ്കമണി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കാല്‍വരിമൗണ്ട് വെള്ളിയാങ്കല്ല് ചീരംകുന്നേല്‍ സ്‌കറിയ മാത്യുവാണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്ന് 19.05 ലിറ്റര്‍ ചാരായവും 35 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി. വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ ലക്ഷ്യമിട്ട് വാറ്റ് നടക്കുന്നതായി എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. തങ്കമണി എക്‌സൈസ് ഇന്‍സ്പെക്ടര്‍ പ്രമോദ് എം പി യുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് വാറ്റ് കേന്ദ്രത്തില്‍ മിന്നല്‍ റെയ്ഡ് നടത്തിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) സൈജുമോന്‍ ജേക്കബ്, പ്രിവന്റീവ് ഓഫീസര്‍ ജയന്‍. പി. ജോണ്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ ജിന്‍സണ്‍ സി എന്‍, ജോഫിന്‍ ജോണ്‍, വനിത എക്‌സൈസ് ഓഫീസര്‍ ഷീന തോമസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അമല്‍, ആനന്ദ് വിജയന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇടുക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
What's Your Reaction?






