ദേവികുളത്തെ വനം കൊള്ള: അന്വേഷണത്തിന് ഉത്തരവിട്ട് സബ് കലക്ടര്‍
ദേവികുളത്തെ വനം കൊള്ള: അന്വേഷണത്തിന് ഉത്തരവിട്ട് സബ് കലക്ടര്‍

ഇടുക്കി: ദേവികുളത്ത് മരം വെട്ടിക്കടത്തിയ സംഭവം അന്വേഷിക്കാന്‍ സബ് കലക്ടര്‍ വി എം ആര്യ ഉത്തരവിട്ടു. മൂന്നാര്‍ ഡിഎഫ്ഒ, കെഡിഎച്ച് വില്ലേജ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടി. ദേവികുളം ആര്‍ഡിഒ ഓഫീസിനുസമീപമുള്ള സര്‍വേ നമ്പര്‍ 20/1ല്‍പെട്ട ഭൂമിയില്‍നിന്നാണ് കാട്ടുമരങ്ങള്‍ ഉള്‍പ്പെടെ മുറിച്ചുകടത്തിയത്. പ്രദേശവാസിയുടെ വീടിനുസമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റിയതിന്റെ മറവിലായിരുന്നു മരം കൊള്ള. സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങളും അനുമതിയുമില്ലാതെ മുറിച്ചുകടത്തിയെന്നാണ് ആക്ഷേപം. ഇതിന് വനം, റവന്യു വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഒത്താശയുള്ളതായും വിവരമുണ്ട്. ഡിഎഫ്ഒ, റേഞ്ച് ഓഫീസുകളുടെ സമീപത്താണ് സംഭവം. ഗ്രാന്റീസ്, കാട്ടുമരങ്ങള്‍ എന്നിവ വാഹനങ്ങളില്‍ കടത്തിയത് ഈ ഓഫീസുകളുടെ പരിസരത്തുകൂടിയാണ്. തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
What's Your Reaction?






