മൂന്നാര്‍ നയമക്കാട് എസ്റ്റേറ്റില്‍ വീട് കുത്തിത്തുറന്ന് മോഷണം: 9.5 പവനും 1.66 ലക്ഷം രൂപയും കവര്‍ന്നു
മൂന്നാര്‍ നയമക്കാട് എസ്റ്റേറ്റില്‍ വീട് കുത്തിത്തുറന്ന് മോഷണം: 9.5 പവനും 1.66 ലക്ഷം രൂപയും കവര്‍ന്നു
ഇടുക്കി: മൂന്നാര്‍ നയമക്കാട് എസ്റ്റേറ്റ് ഡിവിഷനില്‍ വീട് കുത്തിത്തുറന്ന് മോഷണം. അലമാരയില്‍ സൂക്ഷിച്ചിരുന്ന 9.5 പവന്‍ സ്വര്‍ണാഭരണങ്ങളും 1.66 ലക്ഷം രൂപയുമാണ് മോഷ്ടാവ് കവര്‍ന്നത്. നയമക്കാട് എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനില്‍ എട്ടുമുറി ലയത്തില്‍ താമസിക്കുന്ന മാരിസ്വാമിയുടെ വീട്ടിലാണ് മോഷണം നടന്നത്. രാജമല അഞ്ചാംമൈലില്‍ വഴിയോരക്കട നടത്തുകയാണ് മാരിസ്വാമി. ഭാര്യ കാളിയമ്മാള്‍ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ്. ഇരുവരും മാത്രമാണ് ഈ വീട്ടില്‍ താമസം. ഇന്നലെ രാവിലെ 7 ഓടെ ഇരുവരും വീടുപൂട്ടി ജോലിക്കുപോയ സമയത്തായിരുന്നു മോഷണം. ഉച്ചയ്ക്കുശേഷം ഭക്ഷണം കഴിക്കാനായി കാളിയമ്മാള്‍ വീട്ടിലെത്തിയപ്പോഴാണ് മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. അകത്തുകയറി പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. സംഭവത്തില്‍ മൂന്നാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇടുക്കിയില്‍നിന്നുള്ള വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
What's Your Reaction?