പവിത്രാ ഗോള്‍ഡിന്റെ പുതിയ ഷോറൂം 'മിറ' 18ന് കട്ടപ്പനയില്‍ തുറക്കും  

പവിത്രാ ഗോള്‍ഡിന്റെ പുതിയ ഷോറൂം 'മിറ' 18ന് കട്ടപ്പനയില്‍ തുറക്കും  

Jun 17, 2026 - 17:13
 0
പവിത്രാ ഗോള്‍ഡിന്റെ പുതിയ ഷോറൂം 'മിറ' 18ന് കട്ടപ്പനയില്‍ തുറക്കും  
This is the title of the web page

ഇടുക്കി: രണ്ട് പതിറ്റാണ്ടിലേറെയായി ആഭരണ വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്ന പവിത്രാ ഗോള്‍ഡിന്റെ പുതിയ ഷോറൂമായ 'മിറ' ജൂണ്‍ 18ന് രാവിലെ 10ന് കട്ടപ്പന സെന്‍ട്രല്‍ ജങ്ഷനിലെ ഒരപ്പാങ്കല്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തനം ആരംഭിക്കും. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രസിദ്ധീകരിച്ചിരുന്ന ഉദ്ഘാടന പരസ്യം ഷെയര്‍ ചെയ്തവരില്‍നിന്ന് തെരഞ്ഞെടുത്ത ഭാഗ്യശാലി ഷോറൂം ഉദ്ഘാടനം നിര്‍വഹിക്കും. ഭാഗ്യശാലിക്ക് ഡയമണ്ട് നെക്ലെയ്സ് സമ്മാനമായി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. ഗോള്‍ഡിന്റെ ആദ്യ വില്‍പ്പന കട്ടപ്പന നഗരസഭ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴി നിര്‍വഹിക്കും. ആദ്യ വില്‍പ്പന സ്വീകരണം വിമന്‍സ് ക്ലബ് പ്രസിഡന്റ് ജിജി ജോസ് ഏറ്റു വാങ്ങും. ഡയമണ്ട് വിഭാഗത്തിന്റെ ആദ്യ വില്‍പ്പന കെവിവിഇഎസ് കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് സാജന്‍ ജോര്‍ജ് നിര്‍വഹിക്കും. വിമന്‍സ് ക്ലബ്ബ് പ്രസിഡന്റ് മോനീഷ വിശാഖ് ആദ്യ വില്‍പ്പന ഏറ്റുവാങ്ങും. ലൈറ്റ് വെയ്റ്റ് ഗോള്‍ഡ്, സില്‍വര്‍, ഡയമണ്ട് ആഭരണങ്ങള്‍ക്കായി പ്രത്യേകം ഒരുക്കിയിരിക്കുന്ന ഷോറൂമില്‍ ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും ഏറ്റവും പുതിയ ഡിസൈനുകളിലുള്ള ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയില്‍ 40 ശതമാനവും ഡയമണ്ട് ആഭരണങ്ങളുടെ പണിക്കൂലിയില്‍ 30 ശതമാനവും ഉദ്ഘാടന ഓഫറായി ഇളവ് നല്‍കും. വെള്ളി ആഭരണങ്ങള്‍ക്കും പ്രത്യേക ഓഫറുകള്‍ ലഭ്യമാക്കും. ഉദ്ഘാടന ഓഫര്‍ കാലയളവില്‍ ആഭരണങ്ങള്‍ വാങ്ങുന്നവരില്‍നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പേര്‍ക്ക് ഡയമണ്ട് റിങ് സമ്മാനമായി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. അഡ്വ. ഇ എം ആഗസ്തി, വി ആര്‍ സജി, ശ്രീനഗരി രാജന്‍, ജോയി പൊരുന്നോലി, സോണിയ ജെയ്ബി, ബിജു മാധവന്‍, കെ വി  വിശ്വനാഥന്‍, അല്‍ ഹാനീസ് യൂസുഫ് അല്‍കൗസരി , സിജോമോന്‍ ജോസ്, സിബി വര്‍ക്കി എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ മാനേജിങ് പാര്‍ട്ടര്‍മാരായ സാം കുര്യാന്‍, കെ സി ജോസ്, സെന്‍സ് കുര്യന്‍, ജോസ് കുര്യാക്കോസ്, ബാബു ജി, വി സി  തോമസ് എന്നിവര്‍ പങ്കെടുത്തു

What's Your Reaction?

like

dislike

love

funny

angry

sad

wow