ജില്ലയിലെ വന്യ ജീവി ശല്യം: ബിജെപി കാഞ്ചിയാര്‍ ഫോറസ്റ്റ് ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി 

ജില്ലയിലെ വന്യ ജീവി ശല്യം: ബിജെപി കാഞ്ചിയാര്‍ ഫോറസ്റ്റ് ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി 

Jun 17, 2026 - 17:20
 0
ജില്ലയിലെ വന്യ ജീവി ശല്യം: ബിജെപി കാഞ്ചിയാര്‍ ഫോറസ്റ്റ് ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി 
This is the title of the web page

ഇടുക്കി: ജില്ലയില്‍ വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി കാഞ്ചിയാര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാഞ്ചിയാര്‍ പള്ളിക്കവലയില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഫോറസ്റ്റ് ഓഫീസ് പടിക്കല്‍ പൊലീസ് തടഞ്ഞു.  ജില്ലയില്‍ വന്യജീവികള്‍ ജനവാസ മേഖലകളിലേക്കിറങ്ങുന്നത് പതിവ് സംഭവമായി മാറിയ സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കയിലാണെന്നും സൂര്യനെല്ലിയില്‍ വീട്ടമ്മ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം ഉള്‍പ്പെടെ സമീപകാലത്ത് ഉണ്ടായ വന്യജീവി ആക്രമണങ്ങള്‍ ജനങ്ങളുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതായും നേതാക്കള്‍ പറഞ്ഞു. വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനുമായി സര്‍ക്കാര്‍ അടിയന്തരവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് അധ്യക്ഷനായി. ദേശീയ സമിതിയംഗം ശ്രീനഗരി രാജന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ കുമാര്‍, സി സന്തോഷ് കുമാര്‍, രതീഷ് വരകുമല, മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത് ശശി എന്നിവര്‍ സംസാരിച്ചു. ഷാജി നെല്ലിപ്പറമ്പില്‍, കെ എന്‍ പ്രകാശ്, എ വി മുരളി, കെ എം ഷാജി, സജി വട്ടപ്പാറ, ജയദേവന്‍, ദീപ സുഭാഷ്, അനന്തു മങ്കാട്ടില്‍, എം എന്‍ മോഹന്‍ദാസ്, ദേവസ്യ ടി സി, അമ്പിളി രാജന്‍, ഉഷ മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow