ഓപ്പറേഷന്‍ തൂഫാന്‍: കട്ടപ്പനയില്‍ ബോധവല്‍ക്കരണ റാലിയും ഫ്‌ളാഷ് മോബും നടത്തി
ഓപ്പറേഷന്‍ തൂഫാന്‍: കട്ടപ്പനയില്‍ ബോധവല്‍ക്കരണ റാലിയും ഫ്‌ളാഷ് മോബും നടത്തി
ഇടുക്കി: ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന്റെ ഭാഗമായി കട്ടപ്പനയില്‍ ബോധവല്‍ക്കരണ റാലിയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. കട്ടപ്പന ഡിവൈഎസ്പി വി ടി ഷാജന്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. വിദ്യാഭ്യാസം, ആരോഗ്യം, എക്‌സൈസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ലഹരിമാഫിയകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ വലിയൊരു ജനകീയ പ്രതിരോധം തീര്‍ക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ പൊലീസ് ലക്ഷ്യമിടുന്നത്. സിന്തറ്റിക് ഡ്രഗ്‌സിന്റെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കാന്‍ ഡിജിറ്റല്‍ യുഗത്തിന് അനുയോജ്യമായ രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കട്ടപ്പന എസ്എച്ച്ഒ ഷാജു എ എന്‍, എസ്‌ഐമാരായ എബി ജോര്‍ജ്, ബേബി ബിജു, അനൂപ് പി കെ, വിനോദ്, നിസാര്‍ എം കെ, അനില്‍ കുമാര്‍, എഎസ്‌ഐ സതീഷ് കുമാര്‍, ജിന്‍സ് വര്‍ഗീസ്, ഷെമീര്‍, സബീന ബീവി, രഞ്ജിത ഇ എം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?