കെഎസ്എസ്പിഎ ദേവികുളം നിയോജകമണ്ഡലം കമ്മിറ്റി ഏകദിന ശില്‍പശാല നടത്തി
കെഎസ്എസ്പിഎ ദേവികുളം നിയോജകമണ്ഡലം കമ്മിറ്റി ഏകദിന ശില്‍പശാല നടത്തി
ഇടുക്കി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ദേവികുളം നിയോജകമണ്ഡലം കമ്മിറ്റി ഏകദിന ശില്‍പശാല നടത്തി. അടിമാലി എല്‍ഐസി ഏജന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ നടന്ന പരിപാടി സംസ്ഥാന ട്രഷറര്‍ കെ വി മുരളി ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറി തെങ്ങുംകോട് ശശി വിഷയാവതരണം നടത്തി. പ്രസിഡന്റ് ഒ എസ് മാത്യു അധ്യക്ഷനായി. വനിതാ ഫോറം സംസ്ഥാന കമ്മിറ്റിയംഗം കെ എം റെജീന, ജില്ലാ വനിതാ ഫോറം പ്രസിഡന്റ് ഡാലി തോമസ്, ജില്ലാ പ്രസിഡന്റ് ഐവാന്‍ സെബാസ്റ്റ്യന്‍, ജില്ലാ സെക്രട്ടറി ടി എം ജോയ്, നിയോജകമണ്ഡലം കമ്മിറ്റി സെക്രട്ടറി അശോക് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?
