പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി സൗജന്യ യാത്ര:  ജില്ലയിലെ സ്വകാര്യ ബസുടമകള്‍ ആശങ്കയില്‍  

പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി സൗജന്യ യാത്ര:  ജില്ലയിലെ സ്വകാര്യ ബസുടമകള്‍ ആശങ്കയില്‍  

Jun 17, 2026 - 16:15
 0
പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി സൗജന്യ യാത്ര:  ജില്ലയിലെ സ്വകാര്യ ബസുടമകള്‍ ആശങ്കയില്‍  
This is the title of the web page

ഇടുക്കി: കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ ജില്ലയിലെ സ്വകാര്യ ബസുടമകള്‍ ആശങ്കയില്‍. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തുന്നത്. നിലവില്‍ സ്വകാര്യ ബസുകളിലെ 60% യാത്രക്കാരും സ്ത്രീകളാണ് ഇവരില്‍ ഏറിയ പേരും സ്വകാര്യ ബസുകളില്‍നിന്നും സര്‍ക്കാര്‍ ബസുകളിലേയ്ക്ക് മാറും. അന്യസംസ്ഥാന തൊഴിലാളികള്‍ വരെ മറ്റു സ്ഥലങ്ങളിലേക്ക് പോകാന്‍ ഇപ്പോള്‍ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി സൗജന്യ യാത്ര ബസുകളെ മാത്രമാണ് ആശ്രയിക്കുന്നതെന്ന് പ്രൈവറ്റ് ബസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് മെല്‍ബിന്‍ കുഞ്ചറക്കാട്ട് പറഞ്ഞു. അടിമാലി മേഖലയില്‍ മാത്രം 26 കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളാണ് പദ്ധതിയുടെ ഭാഗമായി സര്‍വീസ് നടത്തുന്നത്. സൗജന്യ യാത്രയുടെ പേരില്‍ സ്ത്രീകള്‍ സര്‍ക്കാര്‍ വണ്ടിയില്‍ കയറുമ്പോള്‍ അവരോടൊപ്പമുള്ള പുരുഷന്മാരും അതില്‍ കയറും എന്നത് സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. വനിതകള്‍ക്ക് നല്‍കുന്ന സൗജന്യം സ്വകാര്യബസ് ഉടമകളുടെ ചങ്കില്‍ അടിച്ച ആണിയാണെന്ന് ഇവര്‍ പറയുന്നു. മുഖ്യമന്ത്രി കൈവിടില്ല എന്ന് പറഞ്ഞ വാക്കുകളാണ് മുമ്പോട്ടുള്ള സ്വകാര്യ ബസുടമകളുടെ പ്രതീക്ഷ.

What's Your Reaction?

like

dislike

love

funny

angry

sad

wow