ഓപ്പറേഷന്‍ തൂഫാന്‍: കട്ടപ്പനയില്‍ പൊലീസ് പരിശോധന നടത്തി
ഓപ്പറേഷന്‍ തൂഫാന്‍: കട്ടപ്പനയില്‍ പൊലീസ് പരിശോധന നടത്തി
ഇടുക്കി: ലഹരി മാഫിയകളെ തുടച്ചുനീക്കാന്‍ ലക്ഷ്യമിട്ട് യുഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച 'ഓപ്പറേഷന്‍ തൂഫാന്റെ' ഭാഗമായി കട്ടപ്പന നഗരത്തില്‍ പൊലീസ് വ്യാപക പരിശോധന നടത്തി. ഇതര സംസ്ഥാനക്കാര്‍ക്കിടയില്‍ ലഹരി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വ്യാപകമാകുന്നതായുള്ള വിവരത്തെ തുടര്‍ന്നാണ് ഞായറാഴ്ച രാവിലെ മുതല്‍ നഗരത്തിന്റെ വിവിധ മേഖലകളില്‍ തെരച്ചില്‍ നടത്തിയത്. മണിക്കൂറുകളോളം നീണ്ട പരിശോധനയില്‍ ലഹരി ഉല്‍പ്പന്നങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇതര സംസ്ഥാനക്കാരായ കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും കര്‍ശനമായ താക്കീത് നല്‍കി.
ഞായറാഴ്ചകളില്‍ ഹൈറേഞ്ചിന്റെ വിവിധ മേഖലകളില്‍നിന്നായി ആയിരക്കണക്കിന് ഇതര സംസ്ഥാനക്കാരാണ് കട്ടപ്പനയിലെത്തുന്നത്. ഇവര്‍ക്കിടയില്‍ വന്‍തോതില്‍ ലഹരി കച്ചവടം നടക്കുന്നതായി പലതവണ പരാതി ലഭിച്ചിട്ടുണ്ട്. മദ്യലഹരിയിലും ലഹരി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചശേഷവും ഇവര്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും പതിവാണ്. നഗരത്തിലെ വീടുകളിലെത്തി പ്രശ്‌നങ്ങളുണ്ടാക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം കലക്ടറേറ്റില്‍ എംഎല്‍എ, ജില്ലാ പൊലീസ് മേധാവി എന്നിവരുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നിരുന്നു. കട്ടപ്പന നഗരത്തില്‍ ലഹരി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വ്യാപകമാകുന്നതായും തുടര്‍പരിശോധന നടത്തണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
What's Your Reaction?