ഹയര്‍ സെക്കന്‍ഡറി വിജയം: കട്ടപ്പനയില്‍ അനുമോദന സംഗമം നടത്തി
ഹയര്‍ സെക്കന്‍ഡറി വിജയം: കട്ടപ്പനയില്‍ അനുമോദന സംഗമം നടത്തി
ഇടുക്കി: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടിയ ജില്ലയുടെ അഭിമാനനേട്ടം ആഘോഷമാക്കി ഇടുക്കി ജില്ല ഇക്കണോമിക്സ് അസോസിയേഷന്‍ (ഐഡിയ) അനുമോദന സംഗമം നടത്തി. എംഎല്‍എ റോയി കെ പൗലോസ് ഉദ്ഘാടനംചെയ്തു. കൊമേഴ്‌സ് വിദ്യാഭ്യാസ മികവും മൂല്യബോധവും ഉയര്‍ത്തിപ്പിടിച്ച് ലഹരിക്കെതിരെ കരുതലോടെ വിദ്യാര്‍ഥികള്‍ മുന്നേറണമെന്ന് അദ്ദേഹം പറഞ്ഞു. ഐഡിയ പ്രസിഡന്റ് അറ്റ്‌ലി വി കെ അധ്യക്ഷനായി. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ മുഴുവന്‍ മാര്‍ക്കും നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള മൊമന്റോകളും ക്യാഷ് പ്രൈസുകളും കട്ടപ്പന നഗരസഭ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴി വിതരണം ചെയ്തു. ഈ വര്‍ഷത്തെ ഐഡിയ 'ജെംസ് ആചാര്യ അവാര്‍ഡുകള്‍' ജിഎച്ച്എസ്എസ് കുമളിയിലെ അബ്ബാസ് മന്ത്രി, കുമരമംഗലം എംകെഎന്‍എം എച്ച്എസ്എസിലെ ടോമി മാത്യു എന്നിവര്‍ക്ക് സമ്മാനിച്ചു. നൂറു ശതമാനം വിജയം നേടിയ മരിയാപുരം സെന്റ് മേരീസ് എച്ച്എസ്എസ്, പീരുമേട് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, പൈനാവ് ജിഎച്ച്എസ്എസ്, പുറപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളിലെ പ്രധാനാധ്യാപകരെ അനുമോദിച്ചു. കട്ടപ്പന ഗവ. കോളേജ് അസിസ്റ്റന്റ് പ്രൊഫ. രേഷ്മ സുശീലന്‍ വിദ്യാര്‍ഥികള്‍ക്കായി സാമ്പത്തികശാസ്ത്ര ഓറിയന്റേഷന്‍ ക്ലാസ് നയിച്ചു. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്തു. അധ്യാപകരായ അറ്റ്‌ലി വി കെ, ജോസ് ഇമ്മാനുവല്‍, ജയ്മോന്‍ എ എസ്, ജോര്‍ജുകുട്ടി, റോയി, രതീഷ്, സാബു, സുരേഷ് എ, സന്തോഷ് എം ജി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?