എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ സലിംകുമാര്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ പര്യടനം നടത്തി 

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ സലിംകുമാര്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ പര്യടനം നടത്തി 

Mar 30, 2026 - 11:17
 0
എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ സലിംകുമാര്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ പര്യടനം നടത്തി 
This is the title of the web page

ഇടുക്കി: പീരുമേട് നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ സലിംകുമാര്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ പര്യടനം നടത്തി. രാവിലെ ഗ്രാമ്പിയില്‍ നിന്നാരംഭിച്ച പ്രചാരണം അരണക്കല്‍, വള്ളക്കടവ്, കറുപ്പുപാലം, വാളാര്‍ഡി, ഡൈമുക്ക്, മൂങ്കലാര്‍, മ്ലാമല, തേങ്ങാക്കല്‍, പശുമല എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി വണ്ടിപ്പെരിയാറില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം മുന്‍ എംപി അഡ്വ. ജോയ്‌സ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വര്‍ഗീയ സംഘര്‍ഷങ്ങളും സാമുദായിക സംഘര്‍ഷങ്ങളുമൊന്നുമില്ലാത്ത പത്തുവര്‍ഷക്കാലമാണ് കടന്നുപോയതെന്നും എല്‍ഡിഎഫ് ഭരണമായതുകൊണ്ട് മാത്രമാണിത് സാധ്യമായതെന്നും ജോയിസ് ജോര്‍ജ് പറഞ്ഞു. സിപിഐ ജില്ലാ ആക്ടിങ് സെക്രട്ടറി ജോസ് ഫിലിപ്പ്, ആര്‍ തിലകന്‍, വി ആര്‍ ശശി, ഇ എസ് ബിജിമോള്‍, എസ് സാബു, വി കെ ബാബുകുട്ടി, രാരിച്ചന്‍ നിറണാക്കുന്നേല്‍, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്,  സ്ഥാനാര്‍ഥി കെ സലിംകുമാര്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow