ഹൈറേഞ്ചിലെ പാതയോരങ്ങളില്‍ മരങ്ങള്‍ അപകടാവസ്ഥയില്‍
ഹൈറേഞ്ചിലെ പാതയോരങ്ങളില്‍ മരങ്ങള്‍ അപകടാവസ്ഥയില്‍
ഇടുക്കി: ഹൈറേഞ്ചിലെ പാതയോരങ്ങളില്‍ അപകടാവസ്ഥയിലുള്ള വന്‍ മരങ്ങള്‍ വാഹന, കാല്‍നടയാത്രികര്‍ക്ക് ഭീഷണി. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ മരങ്ങള്‍ കടപുഴകി അപകടങ്ങളും ഗതാഗത തടസവുമുണ്ടാകാന്‍ സാധ്യതയേറി. മണിയാറന്‍കുടി, വട്ടമേട്, ചെന്നാപ്പാറ മേഖലകളില്‍ നൂറിലേറെ മരങ്ങളാണ് അപകടാവസ്ഥയിലുള്ളത്. ഉണങ്ങി ദ്രവിച്ച ശിഖരങ്ങളില്‍ കാട്ടുവള്ളികള്‍ പടര്‍ന്നുകിടക്കുന്നതിനാല്‍ അപകടാവസ്ഥ തിരിച്ചറിയാന്‍ കഴിയില്ല.
ബുധനാഴ്ച പുലര്‍ച്ചെ മണിയാറന്‍കുടി- ചേന്നാപ്പാറ റോഡില്‍ ഭാരത് ബെന്‍സ് ഷോറൂമിനുസമീപം മരശിഖരം ഒടിഞ്ഞുവീണ് വൈദ്യുതി പോസ്റ്റ് തകര്‍ന്നു. വാഹനത്തിരക്കേറിയതും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ കടന്നുപോകുന്നതുമായ റോഡിലേക്കാണ് ശിഖരം പതിച്ചത്.
റോഡിലേക്ക് ചരിഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് വനപാലകരോട് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് പഞ്ചായത്തംഗം സിബി തകരപ്പിള്ളി പറഞ്ഞു. കാറ്റും മഴയും തുടരുന്നതിനാല്‍ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ വലിയ ദുരന്തങ്ങളില്‍ കലാശിക്കും.
What's Your Reaction?