അന്നം മുട്ടിച്ച് ഇ-പോസ് മെഷീൻ
അന്നം മുട്ടിച്ച് ഇ-പോസ് മെഷീൻ

റേഷൻ കടകളിൽ കുത്തരി സ്റ്റോക്ക് ഇരിക്കുമ്പോഴും വിതരണം ചെയ്യാൻ കഴിയാത്തതിനാൽ സാധാരക്കാരുടെ അന്നംമുട്ടുകയാണ്. വിതരണം ആരംഭിച്ചെങ്കിലും കുത്തരി സ്റ്റോക്കില്ല എന്നാണ് ഇ-പോസ് മിഷനിൽ കാണിക്കുന്നത്. ചാക്കരിയും പച്ചരിയും മാത്രമാണ് ഇ-പോസ് മിഷനിൽ ഫോർട്ടിഫൈഡ് അരി എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന് പരിഹാരമായി റേഷൻ ഡീലേഴ്സ് അസോസിയേഷൻ്റെ ആവശ്യപ്രകാരം സ്‌റ്റോക്കിൽ മൈനസ് കാണിച്ച് അരി വിതരണം ആരംഭിച്ചിരുന്നെങ്കിലും ചൊവ്വാഴ്ച ഉച്ചയോടെ ഈ സംവിധാനവും തകരാറിലായി.
ഭക്ഷണത്തിലെ അവശ്യ മൈക്രോ ന്യൂട്രിയന്റുകളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനായി സാധാരണ അരിയില്‍ മൈക്രോ ന്യൂട്രിയന്റുകള്‍ ചേര്‍ത്ത് വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനിച്ചത്. ഇത് ഇ-പോസ് മിഷനിൽ രേഖപ്പെടുത്താൻ വരുന്ന കാലതാമസമാണ് റേഷൻ കടകളെ മാത്രം അശ്രയിച്ച് കഴിയുന്നവർക്ക് വിനയായിരിക്കുന്നത്. കിലോമീറ്ററുകൾ താണ്ടി റേഷൻ കടകളിലെത്തുന്നവർ വെറുംകൈയ്യോടെ മടങ്ങേണ്ട അവസ്ഥയാണ്.
What's Your Reaction?






