അടിമാലിയില്‍ റിസര്‍വ് വനം കൈയേറി ഏലം കൃഷി ചെയ്യുന്നതായി പരാതി
അടിമാലിയില്‍ റിസര്‍വ് വനം കൈയേറി ഏലം കൃഷി ചെയ്യുന്നതായി പരാതി
ഇടുക്കി: അടിമാലിയില്‍ റിസര്‍വ് വനം കൈയേറി ഏലം കൃഷി ചെയ്യുന്നതായി പരാതി. മച്ചിപ്ലാവ് ഡെപ്യൂട്ടി ഫോറസ്റ്റ് ഏരിയയില്‍പ്പെട്ട 100 ഏക്കര്‍ സ്ഥലത്താണ് കൈയേറ്റം. ഇത് പ്രദേശത്തെ ഉന്നതി നിവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇത്തരത്തില്‍ വനം കൈയേറുമ്പോള്‍ വന്യജീവികള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുകയും ജനജീവിതം ദുസഹമാക്കുമെന്നും മനുഷ്യ വന്യജീവി സംഘര്‍ഷ ലഘുകരണ കോ-ഓര്‍ഡിനേഷന്‍ അംഗം കെ ബുള്‍ബേന്ദ്രന്‍ പറഞ്ഞു. ഇതിനുമുമ്പ് റിസര്‍വ് വനം കൈയേറി കൃഷി നടത്തിയവരെ റവന്യു വകുപ്പ് ഇടപെട്ട് ഒഴിപ്പിച്ചിരുന്നു. ചില വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് റിസര്‍വ് ഭൂമി കൈയേറുന്നതെന്നും ആരോപണമുണ്ട്. വനത്തില്‍ കയറി കൃഷിക്ക് ആവശ്യമായ ഈറ്റകള്‍ വെട്ടുന്നതും കാട്ടാനകള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങാനുളള സാധ്യതകള്‍ വര്‍ധിക്കുന്നു. എത്രയും വേഗം കൈയേറ്റം തടയണമെന്നും ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?