അടിമാലി ടൗണിലെ ഡിവൈഡര്‍ നിര്‍മാണം:  ഓട്ടോ ടാക്‌സി വര്‍ക്കേഴ്‌സ് യൂണിയന്‍ വിശദീകരണയോഗം നടത്തി

അടിമാലി ടൗണിലെ ഡിവൈഡര്‍ നിര്‍മാണം:  ഓട്ടോ ടാക്‌സി വര്‍ക്കേഴ്‌സ് യൂണിയന്‍ വിശദീകരണയോഗം നടത്തി

Jul 29, 2026 - 15:52
 0
അടിമാലി ടൗണിലെ ഡിവൈഡര്‍ നിര്‍മാണം:  ഓട്ടോ ടാക്‌സി വര്‍ക്കേഴ്‌സ് യൂണിയന്‍ വിശദീകരണയോഗം നടത്തി
This is the title of the web page

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ അടിമാലി ടൗണിലെ നവീകരണവുമായി ബന്ധപ്പെട്ട് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയുടെയും അടിമാലി പഞ്ചായത്തിന്റെയും ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഓട്ടോ ടാക്‌സി വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു വിശദീകരണയോഗം നടത്തി. സിപിഐഎം ഏരിയ സെക്രട്ടറി ചാണ്ടി പി അലക്‌സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. അടിമലി ടൗണില്‍ നിര്‍മിക്കുന്ന ഡിവൈഡറുകള്‍ ഇവിടുത്തെ ഓട്ടോ ടാക്‌സി ഡ്രൈവര്‍മാരെയും വ്യാപാരികളെയും സാരമായി ബാധിക്കുമെന്ന് ഉന്നയിച്ചാണ് വിശദീകരണയോഗം നടത്തിയത്. ഓട്ടോ ടാക്‌സി വര്‍ക്കേഴ്‌സ് യൂണിയന്‍ ഏരിയ പ്രസിഡന്റ് പി കെ ബഷീര്‍ അധ്യക്ഷനായി. മേഖലാ സെക്രട്ടറി കെ എച്ച് സുല്‍ഫി നേതാക്കളായ വി ബി മോഹനന്‍, പി ബി സജീവ്, പി കെ ബഷീര്‍ , സിഡി ഷാജി ,മാത്യു ഫിലിപ്പ്,  ടി.കെ സുധേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow