കോട്ടയം-തോപ്രാംകുടി റൂട്ടില്‍ സര്‍വീസ് ആരംഭിച്ച കെഎസ്ആര്‍ടിസി ബസിന് യുഡിഎഫ് സ്വീകരണം നല്‍കി
കോട്ടയം-തോപ്രാംകുടി റൂട്ടില്‍ സര്‍വീസ് ആരംഭിച്ച കെഎസ്ആര്‍ടിസി ബസിന് യുഡിഎഫ് സ്വീകരണം നല്‍കി
ഇടുക്കി: കോട്ടയം-തോപ്രാംകുടി റൂട്ടില്‍ പുതുതായി സര്‍വീസ് ആരംഭിച്ച കെഎസ്ആര്‍ടിസി ബസിന് യുഡിഎഫ് വാത്തിക്കുടി മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി സജി ഉദ്ഘാടനം ചെയ്തു. കോട്ടയത്തുനിന്ന് രാവിലെ 6 ന് പുറപ്പെട്ട് പാല, തൊടുപുഴ, ചെറുതോണി, ഉപ്പുതോട് വഴി 10.45 ന് തോപ്രാംകുടിയില്‍ എത്തിച്ചേരുകയും, തിരികെ ഉച്ചകഴിഞ്ഞ് 1-30 ന് തോപ്രാംകുടിയില്‍നിന്ന് ഇതേ റൂട്ടില്‍ 5.30ന് കോട്ടയത്ത് എത്തിച്ചേരുന്ന വിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. മണ്ഡലം ചെയര്‍മാന്‍ സാജു കാരക്കുന്നേല്‍ അധ്യക്ഷനായി. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. റെജിമോള്‍ റെജി, ഐപ്പ് അറുകാക്കല്‍, ബേബി മറ്റപ്പള്ളി, ജോബി വയലില്‍, സാബു പള്ളിത്താഴെ, റോബിന്‍ കളപ്പുര തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?