വനംവകുപ്പ് പിടിച്ചെടുത്ത ജെസിബി വിട്ടുകൊടുക്കാത്തതില്‍ ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്: ഡിഎഫ്ഒയുമായി ചര്‍ച്ച നടത്തി സമരം അവസാനിപ്പിച്ചു  

വനംവകുപ്പ് പിടിച്ചെടുത്ത ജെസിബി വിട്ടുകൊടുക്കാത്തതില്‍ ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്: ഡിഎഫ്ഒയുമായി ചര്‍ച്ച നടത്തി സമരം അവസാനിപ്പിച്ചു  

Jul 9, 2026 - 17:05
 0
വനംവകുപ്പ് പിടിച്ചെടുത്ത ജെസിബി വിട്ടുകൊടുക്കാത്തതില്‍ ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്: ഡിഎഫ്ഒയുമായി ചര്‍ച്ച നടത്തി സമരം അവസാനിപ്പിച്ചു  
This is the title of the web page

ഇടുക്കി: നഗരംപാറയില്‍ അഞ്ചുവര്‍ഷം മുമ്പ് വനംവകുപ്പ് പിടിച്ചെടുത്ത ജെസിബി വിട്ടുകൊടുക്കാത്തില്‍ ആദിവാസി യുവാവിന്റെ പ്രതിഷേധം അവസാനിപ്പിച്ചു. കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശി അജീഷാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം നഗരംപാറ ഫോറസ്റ്റ് ഓഫീസ് പരിസരത്ത് കസ്റ്റഡിയില്‍ സൂക്ഷിച്ചിട്ടുള്ള മണ്ണുമാന്തി യന്ത്രത്തിനുള്ളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. 4 മണിക്കൂറിനുശേഷം ഡിഎഫ്ഒയുമായി ചര്‍ച്ചയ്ക്കുശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. 2020ല്‍ കഞ്ഞിക്കുഴിയില്‍ വീട് നിര്‍മാണത്തിനായി മണ്ണ് മാറ്റുന്നതിനിടെ വനംവകുപ്പിന്റെ സ്ഥലമാണെന്ന് ആരോപിക്കുകയും ജെസിബി ചെമ്പന്‍കുഴി ഫോറസ്റ്റ് ഓഫീസിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതു പ്രകാരം ജെസിബിയുമായി എത്തിയെങ്കിലും കേസ് എടുത്തശേഷം വാഹനം വിട്ടുകൊടുത്തില്ലന്നും അജീഷ് പറഞ്ഞു. ഇത് സംബന്ധിച്ച് വനംവകുപ്പിനുണ്ടായ നഷ്ടം 500 രൂപ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് അറിയാന്‍ കഴിഞ്ഞതായും അജീഷ് വ്യക്തമാക്കി. നഗരംപാറ റെയിഞ്ച് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ജെസിബി നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിന് കീഴിലും തുടര്‍ന്ന് നേര്യമംഗലം ചെമ്പന്‍കുഴി ഫോറസ്റ്റ് ഓഫീസിലെത്തിച്ചു. എന്നാല്‍ കോടതി ഉത്തരവുമുണ്ടായിട്ടും ജെസിബി വിട്ടുകൊടുക്കാന്‍ വനപാലകര്‍ തയ്യാറായില്ലെന്നും കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് വാഹനം പൂര്‍ണമായി നശിച്ചു. ജെസിബി പിടിച്ചിട്ടതോടെ വലിയ കടബാധ്യതയാണെന്നും ജീവിതം തകര്‍ന്നു എന്നുമാണ് അജീഷിന്റെ ആരോപണം. തനിക്കുണ്ടായ നഷ്ടം തിരികെ കിട്ടാതെ പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വനംവകുപ്പ് ഉദ്യോഗസ്ഥരും കവളങ്ങാട് പഞ്ചായത്ത് ജനപ്രതിനിധികളും ഊന്നുകല്ല് പൊലീസ് ഇന്‍സ്‌പെക്ടറും സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചയില്‍ ഡിഫ്ഒയുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാം എന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow