ഇടുക്കി കഞ്ഞിക്കുഴിയിലെ ഗ്യാസ് ഏജന്‍സിയില്‍നിന്ന് വിതരണം ചെയ്ത സിലിണ്ടറില്‍ ഗ്യാസിന് പകരം വെള്ളം
ഇടുക്കി കഞ്ഞിക്കുഴിയിലെ ഗ്യാസ് ഏജന്‍സിയില്‍നിന്ന് വിതരണം ചെയ്ത സിലിണ്ടറില്‍ ഗ്യാസിന് പകരം വെള്ളം
ഇടുക്കി: കഞ്ഞിക്കുഴിയിലെ ഗ്യാസ് ഏജന്‍സിയില്‍നിന്ന് വിതരണം ചെയ്ത സിലിണ്ടറി്ല്‍ ഗ്യാസിന് പകരം വെള്ളം കണ്ടെത്തി. മഞ്ഞപ്പാറ പുല്ലുമലയില്‍ സതീഷിന്റെ വീട്ടിലാണ് സംഭവം. പത്തുദിവസം മുമ്പ് വീട്ടിലെത്തിച്ച സിലിണ്ടര്‍ കഴിഞ്ഞ ചൊവാഴ്ച്ചയാണ് ഉപയോഗിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഒരു ദിവസം മാത്രം ഉപയോഗിച്ചശേഷം ബുധനാഴ്ച അടുപ്പ് കത്തിക്കാന്‍ നോക്കിയപ്പോള്‍ ഗ്യാസ് എത്തുന്നില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് റെഗുലേറ്റര്‍ അഴിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് സിലിണ്ടറിന്റെ വാല്‍വിലൂടെ പച്ചവെള്ളം വരുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സംശയം തോന്നിയ വീട്ടുകാര്‍ സിലിണ്ടറിന്റെ ഭാരം പരിശോധിച്ചപ്പോള്‍ വലിയ വ്യത്യാസവും കണ്ടെത്തി. സാധാരണഗതിയില്‍ ഗ്യാസ് അടക്കം 29.8 കിലോഗ്രാം ഭാരം കാണേണ്ട സിലിണ്ടറിന് ഇവിടെ ഒരു ദിവസം കത്തിച്ചതിനുശേഷം 31.700 കിലോഗ്രാം ഭാരമാണ് ഉണ്ടായിരുന്നത്. അതായത് വെള്ളം നിറച്ചതിനാല്‍ അമിതഭാരം. ഉടന്‍ തന്നെ വീട്ടുടമ കഞ്ഞിക്കുഴിയിലെ ഗ്യാസ് ഏജന്‍സിയില്‍ വിവരം അറിയിച്ചു. പരാതി ലഭിച്ചയുടന്‍ സിലിണ്ടര്‍ തിരികെയെടുത്ത് പുതിയത് നല്‍കാമെന്ന് ഏജന്‍സി അധികൃതര്‍ അറിയിച്ചു. എന്നാല്‍ സിലിണ്ടറുകളില്‍ ഇത്തരത്തിലുള്ള തട്ടിപ്പുകളും ഗുരുതരമായ സുരക്ഷാ വീഴ്ചകളും തുടര്‍ച്ചയായി സംഭവിക്കുന്നത് ജനങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തുകയാണ്. കഴിഞ്ഞ ദിവസമാണ് കരിമ്പനില്‍ ഗ്യാസ് സിലിണ്ടര്‍ മാറ്റി സ്ഥാപിക്കുന്നതിനിടെ തീ പടര്‍ന്ന് ഒരാള്‍ ദാരുണമായി മരണപ്പെട്ടത്. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് സിലിണ്ടറില്‍ വെള്ളം നിറച്ച സംഭവവും പുറത്തുവരുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ ഗ്യാസ് ഏജന്‍സികളുടെയും വിതരണക്കാരുടെയും ഭാഗത്തുള്ള വലിയ അനാസ്ഥയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
What's Your Reaction?