ഫ്രണ്ട്‌സ് ഓഫ് ട്രാവലര്‍ ഗ്രൂപ്പിന്റെ നാലാമത് മീറ്റപ്പ് കട്ടപ്പനയില്‍ നടത്തി
ഫ്രണ്ട്‌സ് ഓഫ് ട്രാവലര്‍ ഗ്രൂപ്പിന്റെ നാലാമത് മീറ്റപ്പ് കട്ടപ്പനയില്‍ നടത്തി
ഇടുക്കി: ഫ്രണ്ട്‌സ് ഓഫ് ട്രാവലര്‍ ഗ്രൂപ്പിന്റെ നാലാമത് മീറ്റപ്പ് കട്ടപ്പനയില്‍ നടന്നു. ജില്ലയിലെ നിരവധിയായ ഡ്രൈവറുമാര്‍ക്കും വാഹന ഉടമകള്‍ക്കും കൈത്താങ്ങായി നിന്ന പ്രസ്ഥാനത്തിന്റെ വരും വര്‍ഷങ്ങളിലേക്കുള്ള പ്രവര്‍ത്തനങ്ങളും പ്രധാന ചര്‍ച്ചയായി. മരണപ്പെട്ടുപോയ മുന്‍കാല ഡ്രൈവര്‍മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും മുന്‍കാലങ്ങളില്‍ നടന്ന സന്നദ്ധ സഹായ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനും യോഗം തീരുമാനമെടുക്കുകയും ചെയ്തു. സെ തോ ടു ഡ്രെഗ്‌സ് എന്ന ക്യാമ്പയിന് തുടക്കം കുറിച്ചു. റോഡ് സുരക്ഷയെക്കുറിച്ച് ഉടുമ്പന്‍ചോല മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മുജീബ് പി എസ് ക്ലാസ് നയിച്ചു.
What's Your Reaction?