വളഞ്ഞങ്ങാനത്തെ നീരൊഴുക്ക് കുറഞ്ഞു: സഞ്ചാരികള്‍ക്ക് നിരാശ
വളഞ്ഞങ്ങാനത്തെ നീരൊഴുക്ക് കുറഞ്ഞു: സഞ്ചാരികള്‍ക്ക് നിരാശ

ഇടുക്കി: വേനല്‍ കടുത്തതോടെ കൊട്ടാരക്കര-ദിണ്ഡിക്കല്‍ ദേശീയപാതയിലെ വളഞ്ഞങ്ങാനം വെള്ളച്ചാട്ടം അപ്രത്യക്ഷമായി. കുട്ടിക്കാനത്തിന്റെ മലമടക്കുകളില്‍നിന്ന് ഒഴുകിയെത്തുന്ന ശുദ്ധമായ തണുത്ത നീരൊഴുക്ക് 150അടി ഉയരമുള്ള തിട്ടയില്‍ നിന്നാണ് താഴേക്ക് പതിക്കുന്നത്. ഉയരമുള്ള പാറക്കെട്ടില്‍നിന്ന് വീഴുന്ന വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാനും വെള്ളച്ചാട്ടത്തിന് മുമ്പില്‍ നിന്ന് ഫോട്ടോയെടുക്കാനുമായി നിരവധി സഞ്ചാരികളാണ് ഇവിടെ വാഹനം നിര്‍ത്തുന്നത്. നീരൊഴുക്ക് കുറഞ്ഞതോടെ വെള്ളച്ചാട്ടം കാണാമെന്ന് പ്രതീക്ഷയിലെത്തുന്ന സഞ്ചാരികള്‍ക്ക് നിരാശയാണ് ഫലം. കൂടാതെ ഈ പ്രദേശവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന വ്യാപാരികളും നിരാശയിലാണ്. മുണ്ടക്കയം മുപ്പത്തിയഞ്ചാംമൈലില്‍ നിന്നാരംഭിക്കുന്ന ഹൈറേഞ്ചിന്റെ വളവും തിരിവും നിറഞ്ഞ കാട്ടുവഴിയിലൂടെ പതിനഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വളഞ്ഞാങ്ങാനമെത്തും. ശബരിമല, വേളാങ്കണ്ണി, പളനി എന്നിവിടങ്ങളിലേക്കുള്ള തീര്‍ഥാടകരും മുന്നാര്‍, തേക്കടി, വാഗമണ്‍, പരുന്തുംപാറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളും കടന്നുപോകുന്ന വഴിയാണിത്. പീരുമേട് പഞ്ചായത്തിന്റെ കവാടമായ വളഞ്ഞാങ്ങാനത്ത് എത്തുന്ന യാത്രികര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന ആവശ്യത്തിന് പഴക്കമേറെയാണ്. വിദേശികളടക്കം നിരവധി വിനോദ സഞ്ചാരികളെത്തുന്ന ഇവിടെ ശൗചാലയ സൗകര്യം ഒരുക്കിയിട്ടില്ല. വെള്ളച്ചാട്ടത്തിന്‍ കുളിക്കുന്നതിനുള്ള സൗകര്യത്തിനൊപ്പം സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കേണ്ടത് അത്യാവശ്യമാണ്. റോഡിന് അടിവശത്ത് കുന്നുകൂടുന്ന മാലിന്യങ്ങളും, സ്ഥിരമായ വാഹനഗതാഗത കുരുക്കിനും പരിഹാരം കാണേണ്ടിയിരിക്കുന്നു. പീരുമേടിന്റെ വിനോദസഞ്ചാര സാധ്യതകള്‍ക്ക് തുടക്കം കുറിക്കാന്‍ അനുയോജ്യമായ വളഞ്ഞാങ്ങാനത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് ആവശ്യം.
What's Your Reaction?






