നെടുങ്കണ്ടം പച്ചടി ഇരട്ടക്കൊലപാതകം: അമ്മയെ ഭിത്തിയിലെറിഞ്ഞും സഹോദരനെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയും കൊലപ്പെടുത്തിയതായി പ്രതി സജി

നെടുങ്കണ്ടം പച്ചടി ഇരട്ടക്കൊലപാതകം: അമ്മയെ ഭിത്തിയിലെറിഞ്ഞും സഹോദരനെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയും കൊലപ്പെടുത്തിയതായി പ്രതി സജി

Apr 29, 2026 - 11:04
Apr 29, 2026 - 11:06
 0
നെടുങ്കണ്ടം പച്ചടി ഇരട്ടക്കൊലപാതകം: അമ്മയെ ഭിത്തിയിലെറിഞ്ഞും സഹോദരനെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയും കൊലപ്പെടുത്തിയതായി പ്രതി സജി
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം പച്ചടിയില്‍ അമ്മയേയും സഹോദരനെയും ഇളയമകന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി. സഹോദരന്‍ റെജിയെ മര്‍ദിച്ചും കഴുത്തില്‍ തോര്‍ത്ത് മുറുക്കിയുമാണ് കൊലപ്പെടുത്തിയതെന്ന് പ്രതി സജി പൊലീസിനോടുപറഞ്ഞു. റെജി നിലത്തുവീണപ്പോള്‍ കഴുത്തില്‍ ചവിട്ടിഞെരിച്ച് മരണം ഉറപ്പാക്കി. അമ്മ മേരിക്കുട്ടിയെ കൊന്നത് മുഖത്തിടിച്ചും കയ്യില്‍ പിടിച്ചുകറക്കി ഭിത്തിയിലേക്കെറിഞ്ഞാണെന്നും സജി മൊഴി നല്‍കി. ഏപ്രില്‍ നാലിനാണ് ഇരട്ടക്കൊലപാതകം നടത്തിയത്. മൃതദേഹങ്ങള്‍ രണ്ടുദിവസം വീടിനുപുറത്ത് ഗ്രീന്‍ നെറ്റില്‍ പൊതിഞ്ഞുവച്ചു. മൂന്നാംദിവസം അര്‍ധരാത്രിയില്‍ കുഴിച്ചിട്ടു. പിന്നീടുള്ള ദിവസങ്ങളില്‍ വീട്ടില്‍ താമസിച്ചുവരികയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow