ബോളിവുഡ് താരം മിലിന്ദ് സോമന്‍ നാളെ ഇടുക്കിയില്‍: ഹില്‍ ഹൈവേ റണ്ണില്‍ ആയിരങ്ങള്‍ പങ്കാളികളാകും

ബോളിവുഡ് താരം മിലിന്ദ് സോമന്‍ നാളെ ഇടുക്കിയില്‍: ഹില്‍ ഹൈവേ റണ്ണില്‍ ആയിരങ്ങള്‍ പങ്കാളികളാകും

Feb 21, 2026 - 12:04
 0
ബോളിവുഡ് താരം മിലിന്ദ് സോമന്‍ നാളെ ഇടുക്കിയില്‍: ഹില്‍ ഹൈവേ റണ്ണില്‍ ആയിരങ്ങള്‍ പങ്കാളികളാകും
This is the title of the web page

ഇടുക്കി: നവീകരിച്ച പീരുമേട്- ദേവികുളം മലയോര ഹൈവേയുടെ ഭാഗമായ കുട്ടിക്കാനം- ചപ്പാത്ത്- കട്ടപ്പന പാതയുടെ പൂര്‍ത്തീകരണത്തിന്റെ പ്രചാരണാര്‍ഥം ബോളിവുഡ് താരവും ദീര്‍ഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമന്‍ നയിക്കുന്ന ഹില്‍ ഹൈവേ റണ്‍ ഞായറാഴ്ച നടക്കും. രാവിലെ ഏഴിന് കുട്ടിക്കാനം മരിയന്‍ കോളേജില്‍ ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. കുട്ടിക്കാനം മുതല്‍ ചപ്പാത്ത് വരെയുള്ള 20 കിലോമീറ്റര്‍ ദൂരമാണ് മിലിന്ദ് ഓടുന്നത്. തുടര്‍ന്ന് തുറന്ന ജീപ്പില്‍ കട്ടപ്പന ഇരുപതേക്കര്‍ വരെ എത്തും. വനിതാ ബൈക്ക് റൈഡര്‍മാര്‍, റോളര്‍ സ്‌കേറ്റിങ്, സൈക്ലിങ് താരങ്ങള്‍, ബുള്ളറ്റ് റൈഡര്‍മാര്‍ എന്നിവര്‍ റണ്ണില്‍ അണിനിരക്കും. വിവിധ കേന്ദ്രങ്ങളില്‍ നാട്ടുകാരുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി മിലിന്ദ് സോമന്‍ ചപ്പാത്തില്‍ പൂര്‍ത്തിയാക്കും.  ഓട്ടത്തില്‍ പങ്കെടുക്കാന്‍ കിഫ്ബിയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ 2000ലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൂര്‍ണമായും ഹരിത പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘവും ആംബുലന്‍സും യാത്രയിലുടനീളം ഉണ്ടാകും. സമീപത്തുള്ള ആശുപത്രികളിലെ ഡോക്ടര്‍ ഉള്‍പ്പെടുന്ന സംഘങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് വാഹന ഗതാഗതം ക്രമീകരിക്കും. രാവിലെ 5.30ന് മരിയന്‍ കോളേജ് ഗ്രൗണ്ടില്‍ ഓട്ടത്തില്‍ പങ്കെടുക്കുന്നവര്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇവര്‍ക്ക് ഹൈഡ്രേഷന്‍ കിറ്റുകളും ടി ഷര്‍ട്ടുകളും നല്‍കും. ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ചപ്പാത്തില്‍ സജ്ജീകരിച്ചിട്ടുള്ള കൗണ്ടറുകളില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.
ഇരുപതേക്കറില്‍ എത്തിച്ചേരുന്ന ഹില്‍ ഹൈവേ റണ്ണിനെ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയില്‍ ഓപ്പണ്‍ സ്റ്റേഡിയത്തിലേക്ക് സ്വീകരിക്കും. പകല്‍ 11ന് നിര്‍മാണ പൂര്‍ത്തീകരണം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സ്വപ്ന പദ്ധതിയായ 'മലയോര തുരങ്കപാത'യുടെ നിര്‍ണായക പ്രഖ്യാപനവും നടത്തും. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനാകും. മിലിന്ദ് സോമന്‍ മുഖ്യാതിഥിയാകും. ഡീന്‍ കുര്യാക്കോസ് എംപി, കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, പ്രൊജക്ട് ഡയറക്ടര്‍ എം അശോക് കുമാര്‍ തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടാനായി കലാപരിപാടികളും സ്റ്റേഡിയത്തില്‍ നടക്കും. ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് രാഹുല്‍ കൊച്ചാപ്പി നയിക്കുന്ന തുടി മ്യൂസിക്കല്‍ ഫോക്ക് ബാന്‍ഡിന്റെ 'മണ്ണാളര്‍- ജനകീയ നാട്ടീണങ്ങള്‍' അരങ്ങേറും. കൂടാതെ, കൊച്ചിന്‍ റൈഡേഴ്‌സിന്റെ സാഹസികമായ ബൈക്ക് സ്റ്റണ്ട് പ്രകടനവും നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow