കട്ടപ്പന നഗരസഭയുടെ ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മാണത്തിനെതിരെ നഗരസഭ സെക്രട്ടറിക്കും ചെയര്‍പേഴ്‌സനും പരാതി നല്‍കി എല്‍ഡിഎഫ്
കട്ടപ്പന നഗരസഭയുടെ ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മാണത്തിനെതിരെ നഗരസഭ സെക്രട്ടറിക്കും ചെയര്‍പേഴ്‌സനും പരാതി നല്‍കി എല്‍ഡിഎഫ്

ഇടുക്കി: കട്ടപ്പനയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ടും താലൂക്ക് ആശുപത്രിക്ക് സ്ഥലം ഏറ്റെടുക്കാത്തത് സംബന്ധിച്ചും നഗരസഭ സെക്രട്ടറിക്കും ചെയര്‍പേഴ്‌സനും എല്‍ഡിഎഫ് നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരാതി നല്‍കി. 1978 ല്‍ വി ടി സെബാസ്റ്റ്യന്‍ കട്ടപ്പന പഞ്ചായത്ത് പ്രസിഡന്റായിരിക്കുന്ന സമയത്ത് വാങ്ങിയ സ്ഥലത്താണ് നഗരസഭാ കാര്യാലയവും സ്റ്റേഡിയവുംം സ്ഥിതി ചെയ്യുന്നത്. ഈ സ്റ്റേഡിയത്തിലാണ് പൊതുജനങ്ങള്‍ വ്യായാമത്തിനായും മറ്റുപൊതു ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കുന്നത്. എന്നാല്‍ സ്റ്റേഡിയം ഇപ്പോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ആക്കാനുള്ള നടപടികളാണ് നഗരസഭ ഭരണസമിതി ആവിഷ്‌കരിക്കുന്നത്. ഇന്‍ഡോര്‍ സ്റ്റേഡിയം നിലവിലുള്ള സ്റ്റേഡിയത്തില്‍ നിര്‍മിച്ചാല്‍ വിസ്തീര്‍ണം കുറയുകയും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാതെ വരികയും ചെയ്യു. അതിനാല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിനായി മറ്റ് സ്ഥലം കണ്ടെത്തണമെന്നാണ് എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്ന ആവശ്യം. കൂടാതെ കട്ടപ്പനയിലെ താലൂക്ക് ആശുപത്രി വികസനത്തിനായി സര്‍ക്കാര്‍ അനുവദിച്ച 15 കോടി രൂപ നഗരസഭ അധികൃതര്‍ സ്ഥലമേറ്റെടുപ്പില്‍ വരുത്തിയിരിക്കുന്ന അനാസ്ഥമൂലം പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം പണിയാന്‍ താല്പര്യപ്പെടുന്നവര്‍ അഴിമതി നടത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് എന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. നഗരസഭ അധികൃതരുടെ നിരുത്തരവാദിത്തപരമായ നടപടി പിന്‍വലിച്ചില്ലെങ്കില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികളുമായി മുമ്പോട്ടു പാകുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. എല്‍ഡിഎഫ് നേതാക്കളായ മനോജ് എം തോമസ്, എം സി ബിജു, ഷാജി കൂത്തോടി, രാജന്‍ കുട്ടിമുതുകുളം, ആല്‍വിന്‍ തോമസ് ,സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്.
What's Your Reaction?






