വാഴവര സെന്റ് മേരീസ് സ്‌കൂള്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ യജ്ഞം നടത്തി
വാഴവര സെന്റ് മേരീസ് സ്‌കൂള്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ യജ്ഞം നടത്തി
ഇടുക്കി: വാഴവര സെന്റ് മേരീസ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ യജ്ഞം നടത്തി. ഇതിന്റെ ഭാഗമായി അടിമത്വത്തില്‍നിന്ന് അമരത്വത്തിലേക്ക് എന്ന തെരുവ് നാടകവും അവതരിപ്പിച്ചു. സ്‌കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബാണ് ബോധവല്‍ക്കരണം സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റര്‍ മാത്യു ജോസഫ് സന്ദേശം നല്‍കി. വാഴവര, എട്ടാംമൈല്‍, നാലുമുക്ക് എന്നിവിടങ്ങളില്‍ നാടകം അവതരിപ്പിച്ചു. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എ രജനി, ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം മോളി ടോമി, കാമാക്ഷി പഞ്ചായത്തംഗം ഷീബ തോമസ്, തങ്കമണി എക്‌സൈസ് റേഞ്ച് ഓഫീസര്‍ ബിനു ജോസഫ്, സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. അമല്‍ ചരട്ടുവയലില്‍, പിടിഎ പ്രസിഡന്റ് സജി മണ്ണിപ്ലാക്കല്‍, എംപിടിഎ പ്രസിഡന്റ് സിജി മണിയാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?