കേരള യൂത്ത് ഫ്രണ്ട് (എം) കാരുണ്യദിനം ആചരിച്ചു
കേരള യൂത്ത് ഫ്രണ്ട് (എം) കാരുണ്യദിനം ആചരിച്ചു

ഇടുക്കി: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായിരുന്ന കെ എം മാണിയുടെ ജന്മദിനത്തോടനുബന്ധിച്ച് ജില്ലാതല കാരുണ്യദിനം ആചരിച്ചു. കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോപ്രാംകുടി അസീസി ആശ്രമത്തില്‍ സംഘടിപ്പിച്ച പരിപാടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളില്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ജോമോന്‍ പൊടിപാറ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി സമാഹരിച്ച ധനസഹായം സ്‌നേഹ സദന്‍ ഇന്‍ ചാര്‍ജ് സി. അമലയ്ക്ക് കൈമാറി. നേതാക്കളായ സിബിച്ചന്‍ തോമസ്, ബേബി കാഞ്ഞിരത്താംകുന്നേല്‍, ജോര്‍ജ് അമ്പഴം, ജോണി ചെമ്പുകട, അനീഷ് കടുകമ്മായ്ക്കല്‍, അജേഷ് ടി ജോസഫ്, ലിനു ആന്റണി, ക്രിസ്റ്റോ, റോബിന്‍സ് തുടങ്ങിയവര്‍ സംസാരിച്ചു. യൂത്ത് ഫ്രണ്ട് (എം) ജില്ലാ ജനറല്‍ സെക്രട്ടറി വിപിന്‍ സി അഗസ്റ്റിന്‍, വൈസ് പ്രസിഡന്റ് സാജന്‍ കൊച്ചുപറമ്പില്‍, ട്രഷറര്‍ ഡിജോ വട്ടോത്ത്, പ്രിന്റോ ചെറിയാന്‍ കട്ടക്കയം, ബ്രീസ് ജോയ് മുള്ളൂര്‍, ജോബിന്‍ പോള്‍, ബിനു അമ്പാട്ട്, ജര്‍സിനോ ജോയി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






