മറയൂരില്‍നിന്ന് ചന്ദനം വെട്ടിക്കടത്തിയ കുപ്രസിദ്ധ ഗുണ്ട ഉള്‍പ്പെടെ 2 പേര്‍ പിടിയില്‍
മറയൂരില്‍നിന്ന് ചന്ദനം വെട്ടിക്കടത്തിയ കുപ്രസിദ്ധ ഗുണ്ട ഉള്‍പ്പെടെ 2 പേര്‍ പിടിയില്‍
ഇടുക്കി: മറയൂരില്‍ നിന്ന് ചന്ദനം വെട്ടി കടത്തിയ രണ്ട് പേരെ മറയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടയായ അമ്മയ്ക്ക് ഒരു മകന്‍ സോജു എന്നറിയപ്പെടുന്ന അജിത്ത്, മറയൂര്‍ സ്വദേശി മഹേഷ് എന്നിവരാണ് പിടിയിലാത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മറ്റുകേസുകളില്‍ തടവുശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഇവര്‍ സുഹൃത്തുക്കളായത്. ജയിലില്‍ വച്ചാണ് ഇവര്‍ ചന്ദനം മോഷ്ടിക്കാന്‍ പദ്ധതി ഒരുക്കിയത്. ജാമ്യത്തില്‍ പുറത്തിറങ്ങിയ ഇരുവരും മറയൂരില്‍ മഹേഷിന്റെ വീട്ടിലെത്തി താമസമാക്കി. തുടര്‍ന്ന് കഴിഞ്ഞ 25ന് മറയൂര്‍ ആശുപത്രിക്കുസമീപത്തുനിന്ന് ചന്ദനം മുറിയിക്കുകയും പിന്നീട് ചെത്തി ഒരുക്കിയ ചന്ദന മുട്ടികള്‍ ബിഗ്‌ഷോപ്പറില്‍ ആക്കി 27ന് ഓട്ടോയില്‍ മൂന്നറിലേക്ക് പോയി. ചട്ട മൂന്നാറിലെ വനം വകുപ്പ് ചെക്‌പോസ്റ്റില്‍ പിടിക്കാതിരിക്കാനായി ക്ഷേത്രത്തില്‍ കാണിക്കയിടാന്‍ എന്ന വ്യാജേന ഓട്ടോയില്‍നിന്ന് ഇറങ്ങിയ മഹേഷ് ചെക്ക് പോസ്റ്റിന് ശേഷം വീണ്ടും വാഹനത്തില്‍ കയറുകയും തുടര്‍ന്ന് മൂന്നാറില്‍ ചന്ദനം എത്തിക്കുകയുമായിരുന്നു. പിന്നീട് മറയൂരിലേയ്ക് തിരികെ പോന്നു. ചന്ദനം മോഷണം പോയതായി ചൂണ്ടികാട്ടി ജൂണ്‍ 29ന് ആശുപത്രി അധികൃതര്‍ പരാതി നല്‍കി. തുടര്‍ന്നുനടന്ന അന്വേഷണത്തില്‍ പ്രദേശവാസിയും സ്ഥിരം കുറ്റവാളിയുമായ മഹേഷ് സ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് മനസിലാക്കുകയും ഇയാളുടെ വീട്ടില്‍ നിന്ന് അജിത്തിനെയും മഹേഷിനെയും പൊലിസ് പിടികൂടുകയായിരുന്നു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ ഒളിവില്‍ പോയതായാണ് സൂചന. അജിത്ത് കുമാര്‍ മൂന്ന് കൊലപാതക കേസുകളിലുള്‍പ്പടെ 26 കേസുകളിലും മഹേഷും കൊലപാതക കേസ് ഉള്‍പ്പടെ മൂന്ന് കേസുകളിലും പ്രതിയാണ്. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.
What's Your Reaction?

