കെഎസ്ആര്‍ടിസി ബസില്‍നിന്ന് മോഷണംപോയ ടിക്കറ്റ് റാക്ക് തിരിച്ചുകിട്ടി
കെഎസ്ആര്‍ടിസി ബസില്‍നിന്ന് മോഷണംപോയ ടിക്കറ്റ് റാക്ക് തിരിച്ചുകിട്ടി

ഇടുക്കി: കെഎസ്ആര്‍ടിസി ബസില്‍ ഓട്ടത്തിനിടെ കാണാതായ ടിക്കറ്റ് റാക്ക് തിരിച്ചുകിട്ടി. കുഴിത്തൊളു പരിസരത്ത് റോഡരികില്‍നിന്ന് നാട്ടുകാര്‍ക്ക് ലഭിച്ച റാക്ക് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ എത്തിച്ചുനല്‍കുകയായിരുന്നു. ആലപ്പുഴ-തേനി റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസില്‍ കഴിഞ്ഞദിവസമാണ് സംഭവം. കട്ടപ്പനയിലെത്തിയ ബസ് തേനിയിലേക്ക് പോകുന്നതിനിടെ യാത്രക്കാരില്‍ രണ്ടുപേര്‍ പുളിയന്‍മല എത്തിയപ്പോള്‍ മദ്യപിക്കുന്നതായി കണ്ടക്ടറുടെ ശ്രദ്ധയില്‍പെട്ടു. ഇത് ചോദ്യം ചെയ്തതോടെ ചെറിയതോതില്‍ വാക്കുതര്‍ക്കവുമുണ്ടായി. തുടര്‍ന്ന് യാത്രക്കാര്‍ കുഴിത്തൊളുവില്‍ ഇറങ്ങി. പിന്നീട് കണ്ടറുടെ സീറ്റിന്റെ സമീപം സൂക്ഷിച്ചിരുന്ന ടിക്കറ്റ് റാക്ക് എടുക്കാനെത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്നില്ല. കൂടാതെ, കണ്ടക്ടറുടെ സ്വന്തം ബാഗും ഇതോടൊപ്പം നഷ്ടമായിരുന്നു. തുടര്‍ന്ന് കട്ടപ്പന പൊലീസില്‍ പരാതി നല്‍കി. അന്വേഷണം നടക്കുന്നതിനിടെയാണ് കളഞ്ഞുകിട്ടിയ ടിക്കറ്റ് റാക്ക് നാട്ടുകാരിലൊരാള്‍ കെഎസ്ആര്‍ടിസി അധികൃതരെ ഏല്‍പ്പിച്ചത്.
What's Your Reaction?






