അബാക്കസ് പരീക്ഷാവിജയികളെ കട്ടപ്പനയില്‍ അനുമോദിച്ചു
അബാക്കസ് പരീക്ഷാവിജയികളെ കട്ടപ്പനയില്‍ അനുമോദിച്ചു

ഇടുക്കി: സംസ്ഥാനതല അബാക്കസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ കട്ടപ്പനയില്‍ അനുമോദിച്ചു. എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇരട്ടയാര്‍, വാത്തിക്കുടി, കാമാക്ഷി, ഉപ്പുതറ, നെടുങ്കണ്ടം, അടിമാലി, തൊടുപുഴ, കഞ്ഞിക്കുഴി, രാജകുമാരി പഞ്ചായത്തുകളില്‍ നിന്നായി ബി സ്മാര്‍ട്ടില്‍ പഠിക്കുന്ന 100ലേറെ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്‍കി. തൃശൂരില്‍ നടന്ന അബാക്കസ് സംസ്ഥാനതല പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഇരട്ടയാര്‍ സ്വദേശി നോയല്‍ ജോര്‍ജിനും ഉപഹാരം നല്‍കി. ബി സ്മാര്‍ട്ട് അബാക്കസ് ചെയര്‍മാന്‍ നൗഷാദ് അലി അധ്യക്ഷനായി. ചലച്ചിത്ര ബാലതാരം ദേവനന്ദ രതീഷ് മുഖ്യാതിഥിയായി. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍, അബാക്കസ് ചീഫ് ട്രെയ്നര്‍ മധുസൂദനന്‍ പിള്ള, ടീച്ചര്‍ ട്രെയ്നര്‍മാരായ ഖാലിദ് റഹ്‌മാന്‍, കെ കെ റിയാസ്, സെയ്ദ് നൗഫല്‍, അസിസ്റ്റന്റ് ട്രെയ്നര്‍മാരായ സുമി ജോയിച്ചന്‍, പ്രിയ ബിനോയി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






