കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ചെറുതോണിയില്‍ ധര്‍ണ നടത്തി
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ചെറുതോണിയില്‍ ധര്‍ണ നടത്തി

ഇടുക്കി: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ മേഖലാ ധര്‍ണ നടത്തി.
ചെറുതോണിയില്‍ സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെയും, തൊഴിലാളിവിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, എല്ലാ ജീവനകാര്‍ക്കും ഒപിഎസ് പുനസ്ഥാപിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്. ഇടുക്കി, ഉടുമ്പന്‍ചോല, ദേവികുളം ഏരിയ കമ്മിറ്റികളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുത്തു.
കെജിഓഎ ജില്ലാ സെക്രട്ടറി അബ്ദുള്‍ സമദ് പി എസ് അധ്യക്ഷനായി. എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി സി എസ് മഹേഷ് മുഖ്യപ്രഭാഷണം നടത്തി. പി കെ സതീഷ് കുമാര്‍, വിശാഖ് പി
എസ്, അര്‍ജുന്‍ രാജു, ഷാജി മോന്‍, ഡോ. ബിബിന മേഴ്‌സി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
നിരവധി പ്രവര്‍ത്തകര്‍ ധര്‍ണയില്‍ പങ്കെടുത്തു.
What's Your Reaction?






