കല്ലാര്‍ വട്ടിയാര്‍ സ്‌കൂളിലെ ബസ് റോഡിലെ കുഴിയില്‍ വീണു
കല്ലാര്‍ വട്ടിയാര്‍ സ്‌കൂളിലെ ബസ് റോഡിലെ കുഴിയില്‍ വീണു

ഇടുക്കി: കുട്ടികളുമായി സ്‌കൂളിലേക്ക് പോയ സ്‌കൂള്‍ ബസ് റോഡിലെ കുഴിയില്‍ വീണു. കല്ലാര്‍ വട്ടിയാര്‍ സ്‌കൂളിലെ ബസാണ് റോഡില്‍ താഴ്ന്ന് പോയത്. പള്ളിവാസല്‍ പഞ്ചായത്തില്‍ പീച്ചാട്-പ്ലാമല റോഡിലാണ് സംഭവം. തുടര്‍ന്ന് ഗതാഗതം മണിക്കൂറുകള്‍ തടസപ്പെട്ടു. പീച്ചാട് മുതല്‍ പ്ലാമല വരെയുള്ള ഏതാനും കിലോമീറ്റര്‍ റോഡ് നാളുകളായി തകര്‍ന്ന് കിടക്കുകയാണ്. ഇവിടെ വലിയ കുഴികളും വെള്ളക്കെട്ടും രൂപം കൊണ്ടിട്ടുള്ളത് അപകടഭീഷണി സ്യഷ്ടിക്കുന്നു. സ്വകാര്യ ബസുകളും നിരവധി വിനോദ സഞ്ചാര വാഹനങ്ങളും കടന്നു പോകുന്ന റോഡില്‍ കുഴിയില്‍ വീണ് വാഹനങ്ങള്‍ക്ക് തകരാറുകള്‍ സംഭവിക്കുന്നതും പതിവാണ്. അടിയന്തിരമായി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






