കന്യാസ്ത്രീകളുടെ അറസ്റ്റ് ഭരണഘടനയോടുള്ള വെല്ലുവിളി: എഎപി
കന്യാസ്ത്രീകളുടെ അറസ്റ്റ് ഭരണഘടനയോടുള്ള വെല്ലുവിളി: എഎപി

ഇടുക്കി: ചത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എഎപി കോതമംഗലത്ത് പ്രകടനവും റാലിയും നടത്തി. മദ്യവിരുദ്ധ ഏകോപന സമിതി മേഖലാ പ്രസിഡന്റും കോതമംഗലം ബ്ലോക്ക് പഞ്ചായത്തംഗവുമായ ജെയിംസ് കോറമ്പേല്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ പീഡനമാണ് നടക്കുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. കേരളത്തില്‍ സഭയുടെ വോട്ടുകള്‍ ലക്ഷ്യമിട്ട് ബിജെപി നേതാക്കള്‍ കേക്കും വൈനും നല്‍കാന്‍ അരമനകള്‍ കയറിയിറങ്ങുന്നു. സഭയുടെ വക്താവെന്ന് സ്വയം അവകാശപ്പെടുന്ന കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാതെ ഇരുട്ടില്‍ത്തപ്പുന്നു. അനില്‍ ആന്റണിയെ ചത്തീസ്ഗഡിലേക്ക് മധ്യസ്ഥതയ്ക്ക് അയച്ചതിലൂടെ ബിജെപി കേരളഘടകത്തിന്റെ ഇരട്ടത്താപ്പ് വെളിച്ചത്തായെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. നിയോജക മണ്ഡലം പ്രസിഡന്റ് വിജോയി പുളിക്കല്‍ അധ്യക്ഷനായി. എകെസിസി രൂപതാ സെക്രട്ടറി ജിജി പുളിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രീന്‍വിഷന്‍ സംസ്ഥാന സെക്രട്ടറി ജോണ്‍സന്‍ കറുകപ്പിള്ളി, എഎപി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് ഗോപിനാഥന്‍, നിയോജകമണ്ഡലം സെക്രട്ടറി റെജി ജോര്‍ജ്, ട്രഷറര്‍ ലാലു മാത്യു, ജിജോ പൗലോസ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ രവി എം എ, ബാബു പിച്ചാട്ട്, സാബു കുരിശിങ്കല്‍, വിദ്യാര്‍ഥി വിഭാഗം ഭാരവാഹി ജിയോ സണ്ണി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






