കോതമംഗലം നഗരസഭയിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം പുനഃപരിശോധിക്കണം: എഎപി  

കോതമംഗലം നഗരസഭയിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം പുനഃപരിശോധിക്കണം: എഎപി  

Feb 20, 2026 - 16:19
 0
കോതമംഗലം നഗരസഭയിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം പുനഃപരിശോധിക്കണം: എഎപി  
This is the title of the web page

ഇടുക്കി: താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള കോതമംഗലം നഗരസഭയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി. ഭരണം ഇല്ലാതിരുന്നിട്ടും എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള  ഭരണവിരുദ്ധ വികാരമാണ് ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം നേടാന്‍ അവസരമൊരുക്കിയത്. പദ്ധതി നിര്‍വഹണം അവസാന മാസങ്ങളിലെത്തി നില്‍ക്കുമ്പോള്‍  രാഷ്ട്രീയ പകപോക്കലിന്റെ  മറവില്‍ കോതമംഗലം നഗരസഭയിലെ താല്‍ക്കാലിക ജീവനക്കാരെ  പിരിച്ചുവിടുന്നത് പദ്ധതി നിര്‍വഹണത്തെ സാരമായി ബാധിക്കുമെന്നും ഇതില്‍നിന്ന്  ഭരണസമിതി പിന്‍മാറണമെന്നും എഎപി നേതാക്കള്‍ ആവശ്യപ്പെട്ടു. ബൈപ്പാസ് നിര്‍മാണം തടസപ്പെടുത്തിയ നഗരസഭയുടെ തീരുമാനം ജനം തിരിച്ചറിഞ്ഞു. ഹരിത കര്‍മസേനാ ഫീസും ലൈസന്‍സ് ഫീസും കുറയ്ക്കുമെന്ന പൊള്ളയായ വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്നിട്ട് പദ്ധതി നിര്‍വഹണം തന്നെ അട്ടിമറിക്കാനുള്ള സംഘടിത നീക്കമാണ് നടക്കുന്നതെന്നും എഎപി ആരോപിച്ചു. വിജോയി പുളിക്കല്‍, റെജി ജോര്‍ജ്, ലാലു മാത്യു, ഗോപിനാഥന്‍ കെ എസ്, ശാന്തമ്മ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow