വൈദ്യുതി മുടങ്ങിയിട്ട് 15 ദിവസം: രാജകുമാരി സ്വദേശിയും കുടുംബവും കെഎസ്ഇബി ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തി: ഒടുവില്‍ കണക്ഷന്‍ പുനസ്ഥാപിച്ചു

വൈദ്യുതി മുടങ്ങിയിട്ട് 15 ദിവസം: രാജകുമാരി സ്വദേശിയും കുടുംബവും കെഎസ്ഇബി ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തി: ഒടുവില്‍ കണക്ഷന്‍ പുനസ്ഥാപിച്ചു

Jun 9, 2025 - 12:30
Jun 9, 2025 - 12:33
 0
വൈദ്യുതി മുടങ്ങിയിട്ട് 15 ദിവസം: രാജകുമാരി സ്വദേശിയും കുടുംബവും കെഎസ്ഇബി ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തി: ഒടുവില്‍ കണക്ഷന്‍ പുനസ്ഥാപിച്ചു
This is the title of the web page

ഇടുക്കി: രണ്ടാഴ്ചയിലേറെയായി മുടങ്ങിയ വൈദ്യുതി പുനസ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് രാജകുമാരി സ്വദേശിയും കുടുംബാംഗങ്ങളും കെഎസ്ഇബി ഓഫീസില്‍ പ്രതിഷേധിച്ചു. ഒടുവില്‍ കണക്ഷന്‍ പുനസ്ഥാപിച്ചതോടെ സമരം അവസാനിപ്പിച്ചു. രാജകുമാരി കൊച്ചുകരോട്ട് ഷാജിയും 3 മക്കളുമാണ് കെഎസ്ഇബി ഓഫീസില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്.ഷാജിയുടെ വീട്ടിലേക്ക് കുടിവെള്ളമെത്തിക്കുന്ന മോട്ടര്‍ പുരയിലേക്കുള്ള വൈദ്യുത കണക്ഷന്‍ ദിവസങ്ങളായി തകരാറിലാണ്. ഏറെ ബുദ്ധിമുട്ടിലാണ് കുടുംബം. കാറ്റിലും മഴയിലുമുണ്ടായ മറ്റ് തകരാറുകള്‍ പരിഹരിക്കുന്നതിനാലാണ് ഷാജിയുടെ വീട്ടിലെ അറ്റകുറ്റപ്പണികള്‍ വൈകിയതെന്ന് ഉദോഗസ്ഥര്‍ പറഞ്ഞു. കെഎസ്ഇബി ബോര്‍ഡിന്റെ അനാസ്ഥയാണ് ഇതിനുകാരണമെന്നും നിരവധി തവണ പരാതി നല്‍കിയിട്ടും വൈദ്യുതി കണക്ഷന്‍ പുനസ്ഥാപിച്ചില്ലെന്നും ഷാജിയും പൊതുപ്രവര്‍ത്തകരും ആരോപിച്ചു. വൈദ്യുതി കണക്ഷന്‍ പുനസ്ഥാപിച്ചു നല്‍കിയതിനെ തുടര്‍ന്ന് ഷാജിയും കുടുംബവും സമരം അവസാനിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow