കനത്ത മഴ അടിമാലിയില്‍ മണ്ണിടിഞ്ഞ് വീടുകള്‍ക്ക് കേടുപാട്
കനത്ത മഴ അടിമാലിയില്‍ മണ്ണിടിഞ്ഞ് വീടുകള്‍ക്ക് കേടുപാട്
ഇടുക്കി: കനത്ത മഴയില്‍ അടിമാലി മന്നാംകാലയില്‍ രണ്ടു വീടുകളിലേക്ക് മണ്ണിടിഞ്ഞുവീണ് നാശനഷ്ടം സംഭവിച്ചു. കെ കെ ഗോപി, സേതുമുഹമ്മദ്, അന്‍സാര്‍ എന്നിവരുടെ വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. സംഭവസ്ഥലം എഫ് രാജ എംഎല്‍എ സന്ദര്‍ശിച്ചു. ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയ എംഎല്‍എ, മഴ കുറയുന്ന മുറയ്ക്ക് സംരക്ഷണ ഭിത്തി നിര്‍മിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു. അടിമാലി പതിനാലാം മൈലില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ട ഭാഗത്തും എംഎല്‍എ സന്ദര്‍ശനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബാബു പി കുര്യാക്കോസ്, പഞ്ചായത്തംഗങ്ങള്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സ്ഥലം സന്ദര്‍ശിച്ചു.
What's Your Reaction?