കനത്ത മഴ: കാഞ്ചിയാര്‍ പഞ്ചായത്തില്‍ 2 വീടുകള്‍ക്ക് നാശനഷ്ടം
കനത്ത മഴ: കാഞ്ചിയാര്‍ പഞ്ചായത്തില്‍ 2 വീടുകള്‍ക്ക് നാശനഷ്ടം
ഇടുക്കി: ശക്തമായ മഴയില്‍ കാഞ്ചിയാര്‍ പഞ്ചായത്തില്‍ മണ്ണിടിഞ്ഞ് രണ്ട് വീടുകള്‍ക്ക് നാശനഷ്ടം. കോടാലിപ്പാറ കൈതമറ്റത്തില്‍ സന്തോഷ്, കടുക്കാക്കുന്നേല്‍ ഗോപാലന്‍ എന്നിവരുടെ വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. ഗോപാലനെയും ഭാര്യ സരസമ്മയേയും കട്ടപ്പനയിലുള്ള മകളുടെ വീട്ടിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചു. അഞ്ചുരുളിയില്‍ കട്ടപ്പനയാര്‍ കരകവിഞ്ഞ് ജോണിക്കട പാലത്തില്‍ വെള്ളം കയറി.
What's Your Reaction?