വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ വീണ്ടും കടുവയുടെ ആക്രമണം: പശു ചത്തനിലയില്‍

വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ വീണ്ടും കടുവയുടെ ആക്രമണം: പശു ചത്തനിലയില്‍

Aug 2, 2026 - 11:34
 0
വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ വീണ്ടും കടുവയുടെ ആക്രമണം: പശു ചത്തനിലയില്‍
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാമ്പി അരണക്കല്‍ മേഖലയില്‍ ജനവാസകേന്ദ്രത്തിലിറങ്ങി ഭീതി പരത്തുന്ന കടുവയെ പിടികൂടാനുള്ള ദൗത്യം അവസാനിപ്പിക്കാന്‍ തീരുമാനിക്കവേ വീണ്ടും കടുവയുടെ ആക്രമണം. പഞ്ചായത്തംഗം മതിയഴകന്റെ വളര്‍ത്തുപശുവിനെയാണ് വെള്ളിയാഴ്ച രാത്രി കടുവ കൊന്നത്. മൂന്നാറില്‍നിന്ന് തേക്കടി ഉള്‍വനത്തില്‍ തുറന്നുവിട്ട കടുവ കഴിഞ്ഞ രണ്ട് മാസമായി പ്രദേശത്ത് തുടര്‍ച്ചയായി ആക്രമണം നടത്തുകയാണ്. ഇതുവരെ 11ലേറെ വളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നു. വയനാട്ടില്‍നിന്നുള്ള സ്പെഷ്യല്‍ ടീമിനെ എത്തിച്ച് തിരച്ചില്‍ നടത്തിയിട്ടും കടുവയെ പിടികൂടാനാവാത്തതിനെ തുടര്‍ന്ന് വനംവകുപ്പ് ദൗത്യം അവസാനിപ്പിക്കാനിരിക്കെയാണ് വീണ്ടും ആക്രമണുണ്ടായത്. മുമ്പും വന്യമൃഗ ആക്രമണത്തെ അതിജീവിച്ച പശുവാണ് ഇത്തവണ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് എരുമേലി ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥ സംഘവും ഡോ. സിദ്ധാര്‍ഥിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. തേയിലക്കാട്ടില്‍ പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയ പശുവിന്റെ ശരീരഭാഗങ്ങള്‍ തേടി കടുവ വീണ്ടുമെത്തുമെന്നാണ് നിഗമനം. ഈ സമയം മയക്കുവെടി വെച്ച് പിടികൂടുന്നതിനായി സമീപത്ത് ഏറുമാടം നിര്‍മിച്ച് തോക്കുധാരികളായ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രി ക്യാമ്പ് ചെയ്യും. എന്നാല്‍ പ്രതികൂല കാലാവസ്ഥ ദൗത്യത്തിന് വെല്ലുവിളിയാകുന്നുണ്ട്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow