മണ്ണിടിച്ചില്‍ ഭീഷണി: കട്ടപ്പന - പുളിയന്‍മല റോഡില്‍ എട്ട് കുടുംബങ്ങള്‍ ഭീതിയില്‍
മണ്ണിടിച്ചില്‍ ഭീഷണി: കട്ടപ്പന - പുളിയന്‍മല റോഡില്‍ എട്ട് കുടുംബങ്ങള്‍ ഭീതിയില്‍
ഇടുക്കി: കട്ടപ്പന-പുളിയന്‍മല റോഡില്‍ തിട്ട ഇടിഞ്ഞ് വീടുകള്‍ തകര്‍ച്ചാഭീഷണിയിലായതോടെ എട്ട് കുടുംബങ്ങള്‍ ഭീതിയില്‍. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ രാപ്പകലില്ലാതെ ഭയന്നാണ് ഇവര്‍ കഴിയുന്നത്. 20 വര്‍ഷത്തിലധികമായി ഇവിടെ താമസിക്കുന്ന കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. ഇതില്‍ നാല് വീടുകള്‍ ലൈഫ് ഭവന പദ്ധതി പ്രകാരം നിര്‍മിച്ചവയാണ്. തിട്ട ഇടിഞ്ഞതിനെ തുടര്‍ന്ന് ഒരു വീടിന്റെ മുറി തെന്നിമാറിയ നിലയിലാണ്. പല വീടുകളുടെയും ശുചിമുറികള്‍ ഉപയോഗശൂന്യമായി. പ്രദേശത്തെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ യോഗം ചേരുകയും പിഡബ്ല്യുഡി, വില്ലേജ് അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. കട്ടപ്പന മുതല്‍ പുളിയന്‍മല വരെയുള്ള റോഡ് നിര്‍മാണത്തിനും സംരക്ഷണഭിത്തിക്കുമായി 38 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നൂറുകണക്കിന് വാഹനങ്ങള്‍ ദിവസേന കടന്നുപോകുന്ന പ്രധാന റോഡിന് സമീപമാണ് ഈ അപകടഭീഷണി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ അടിയന്തരമായി സംരക്ഷണഭിത്തി നിര്‍മിക്കണമെന്ന ആവശ്യം ശക്തമാണ്.
What's Your Reaction?