വെള്ളം കയറിയ വണ്ടിപ്പെരിയാര്‍ സിഎച്ച്‌സി ശുചീകരിച്ച് എംഎല്‍എയുടെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീം

വെള്ളം കയറിയ വണ്ടിപ്പെരിയാര്‍ സിഎച്ച്‌സി ശുചീകരിച്ച് എംഎല്‍എയുടെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീം

Aug 2, 2026 - 14:04
 0
വെള്ളം കയറിയ വണ്ടിപ്പെരിയാര്‍ സിഎച്ച്‌സി ശുചീകരിച്ച് എംഎല്‍എയുടെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീം
This is the title of the web page

ഇടുക്കി: ശക്തമായ മഴയില്‍ വെള്ളം കയറിയ വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ അഡ്വ. സിറിയക് തോമസ് എംഎല്‍എയുടെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീമിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വെള്ളപ്പൊക്കത്തില്‍ ആശുപത്രി വളപ്പില്‍ അടിഞ്ഞുകൂടിയ ചെളിയും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്തു. ചോറ്റുപാറ കൈത്തോട് കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് ദേശീയപാതയിലും സമീപത്തെ വീടുകളിലും സാമൂഹികാരോഗ്യ കേന്ദ്രത്തിലും വെള്ളം കയറിയത്. മഴ ശമിച്ചതോടെ വെള്ളമിറങ്ങിയെങ്കിലും മണ്ണും കല്ലും ചെളിയും അടിഞ്ഞ് ആശുപത്രിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീം ശുചീകരണവുമായി രംഗത്തെത്തിയത്. യൂത്ത് കോണ്‍ഗ്രസ് വാളാടി മണ്ഡലം പ്രസിഡന്റും എംഎല്‍എ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീം കോ-ഓര്‍ഡിനേറ്ററുമായ ആര്‍ വിഘ്‌നേഷിന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണത്തില്‍ ജില്ലാ പഞ്ചായത്തംഗം മണിമേഖല, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കര്‍, സെക്രട്ടറി വെള്ളയ്യന്‍, ബ്ലോക്ക് പഞ്ചായത്തംഗം പി എ അബ്ദുള്‍ റഷീദ്, കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ കൊഴുവന്‍മാക്കല്‍, നേതാക്കളായ എം ഉദയസൂര്യന്‍, റോയ് ജോസഫ്, യൂത്ത് കോണ്‍ഗ്രസ് അസംബ്ലി സെക്രട്ടറി വിജയ്, ബ്ലോക്ക് സെക്രട്ടറിമാരായ മഹേഷ്, ഉദയകുമാര്‍, തോമസ്, വിനോദ് കുമാര്‍, സുഭാഷ്, എച്ച്എംസി അംഗങ്ങള്‍, ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow