ലിഫ്റ്റ് അപകടത്തില്‍ മരിച്ച സണ്ണി ഫ്രാന്‍സിസിന്റെ മൃതദേഹം കട്ടപ്പനയില്‍ പൊതുദര്‍ശനത്തിന് വച്ചു: നിരവധിപേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു
ലിഫ്റ്റ് അപകടത്തില്‍ മരിച്ച സണ്ണി ഫ്രാന്‍സിസിന്റെ മൃതദേഹം കട്ടപ്പനയില്‍ പൊതുദര്‍ശനത്തിന് വച്ചു: നിരവധിപേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു

ഇടുക്കി: കട്ടപ്പനയില്‍ തകരാറിലായ ലിഫ്റ്റില്‍ കുടുങ്ങി മരിച്ച പവിത്ര ഗോള്‍ഡ് മാനേജ്ങ് പാര്‍ട്ണര്‍ സണ്ണി ഫ്രാന്‍സിസിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. പോസ്റ്റ്മോര്‍ട്ടം നടപടിക്രമങ്ങള്‍ക്ക് ശേഷം വൈകിട്ട് 4ന് പവിത്ര ഗോള്‍ഡ് അങ്കണത്തിലായിരുന്നു പൊതുദര്‍ശനം. സമൂഹത്തിന്റെ വിവിധ കോണുകളില്‍ ഉള്‍പ്പെടെ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് 3ന് കട്ടപ്പന സെന്റ ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടക്കും. പുളിയന്‍മല റോഡില്‍ പ്രവര്‍ത്തിക്കുന്ന പവിത്ര ഗോള്‍ഡില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു സംഭവം. സണ്ണി കയറിയ ലിഫ്റ്റ് വൈദ്യുതി നിലച്ചതിനെതുടര്‍ന്ന് ഓഫായി നിയന്ത്രണമില്ലാതെ മുകളിലേക്ക് ഉയര്‍ന്ന് ഇടിക്കുകയും മൂന്നാം നിലയില്‍ എത്തിനില്‍ക്കുകയും ചെയ്തു. ലിഫ്റ്റ് തുറക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അഗ്‌നിരക്ഷാസേനയെത്തി ലിഫ്റ്റ് തുറന്നു ഉടന്‍തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കട്ടപ്പന പവിത്ര ഗോള്‍ഡ്, തേനി പവിത്ര ജൂവലറി എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് പാര്‍ട്ണറാണ് സണ്ണി ജോസഫ്.
What's Your Reaction?






