പുരാതന അയ്യപ്പന്‍കോവില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ആഘോഷിച്ചു
പുരാതന അയ്യപ്പന്‍കോവില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ആഘോഷിച്ചു

ഇടുക്കി: പുരാതന അയ്യപ്പന്‍കോവില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം നടന്നു. പൊതുസമ്മേളനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. പുനഃപ്രതിഷ്ഠയ്ക്കുശേഷം നടത്തുന്ന ആദ്യത്തെ ശിവരാത്രിയില്‍ വില്ലാളിവീരനായ അയ്യപ്പനെ ദര്‍ശിക്കുന്നതിനും പരിപാടികള്‍ ആസ്വദിക്കുന്നതിനും വേണ്ടി രണ്ട് ലക്ഷത്തിലേറെ ഭക്തജനങ്ങളാണ് ക്ഷേത്രസന്നിധിയില്‍ എത്തിയത്. വാഴൂര്‍ സോമന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രത്തിന്റെ ഉയര്‍ച്ചയില്‍ ഒപ്പം ഉണ്ടാകുമെന്നും ടൂറിസം സാധ്യത നിലനിര്‍ത്തുന്ന പദ്ധതികള്‍ ടൂറിസം മന്ത്രിയുമായി സംസാരിച്ച് നടപ്പാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി കേരളം ചാനലിലൂടെ ഹൈറേഞ്ചിന്റെ മികച്ച പാട്ടുകാരനായി മാറിയ അരുണ്‍ അനിരുദ്ധനെ ക്ഷേത്രം ഭാരവാഹികളും ജനപ്രതിനിധികളും ചേര്‍ന്ന് മൊമെന്റോ നല്‍കി അനുമോദിച്ചു. ക്ഷേത്ര നിര്‍മാണത്തിനായി ആവിഷ്‌കരിച്ച സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പും നടന്നു. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍, ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജെ,കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ടി കെ രാജു , ക്ഷേത്രം പ്രസിഡന്റ് കെ എ ഷാജി, വി ആര്‍ രാജശേഖരന്‍, എം കെ ദിവാകരന്‍, ഓ കെ സജയന്‍, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗാനമേളയും ബാലയും നടന്നു.
What's Your Reaction?






