ജില്ലാ ടീച്ചേഴ്‌സ് ഹൗസിങ് സഹകരണ സംഘം സ്വര്‍ണപണയ വായ്പാ പദ്ധതി
ജില്ലാ ടീച്ചേഴ്‌സ് ഹൗസിങ് സഹകരണ സംഘം സ്വര്‍ണപണയ വായ്പാ പദ്ധതി

ഇടുക്കി: ജില്ലാ ടീച്ചേഴ്‌സ് ഹൗസിങ് സഹകരണ സംഘത്തിന്റെ സ്വര്‍ണപണയ വായ്പാ പദ്ധതി പ്രസിഡന്റ് ജോര്‍ജ് ജേക്കബ് ഉദ്ഘാടനം ചെയ്തു. പദ്ധതിയില്‍നിന്ന് കുറഞ്ഞ പലിശ നിരക്കില്‍ സൊസൈറ്റിയിലെ സഹകാരികള്‍ക്കും പൊതുജനങ്ങള്‍ക്കും 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വൈസ് പ്രസിഡന്റ് ജോബിന്‍ കെ കളത്തിക്കാട്ടില്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സിബി ജോസ്, ഷൈന്‍ ജോസ്, മാത്യു തോമസ്, ജോജോ സെബാസ്റ്റ്യന്‍, സിജോ കെ വി, ഷിബു എം കോലംകുഴി, വിന്‍സി സെബാസ്റ്റ്യന്‍, ജിന്റുമോള്‍ വര്‍ഗീസ്, അഞ്ജലി വി പി, ശ്രീകല കെ വി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






