നെടുങ്കണ്ടത്തെ മലഞ്ചരക്ക് കടയില്‍ മോഷണം: 50,000 രൂപ കവര്‍ന്നു: ഗ്രേഡ് തിരിച്ച ഏലക്ക മോഷ്ടിക്കാനുള്ള നീക്കം പൊളിഞ്ഞു

നെടുങ്കണ്ടത്തെ മലഞ്ചരക്ക് കടയില്‍ മോഷണം: 50,000 രൂപ കവര്‍ന്നു: ഗ്രേഡ് തിരിച്ച ഏലക്ക മോഷ്ടിക്കാനുള്ള നീക്കം പൊളിഞ്ഞു

Aug 1, 2026 - 16:27
 0
നെടുങ്കണ്ടത്തെ മലഞ്ചരക്ക് കടയില്‍ മോഷണം: 50,000 രൂപ കവര്‍ന്നു: ഗ്രേഡ് തിരിച്ച ഏലക്ക മോഷ്ടിക്കാനുള്ള നീക്കം പൊളിഞ്ഞു
This is the title of the web page

ഇടുക്കി: നെടുങ്കണ്ടത്തെ മലഞ്ചരക്ക് കട കുത്തിത്തുറന്ന് 50,000 രൂപ കവര്‍ന്നു. ഗ്രേഡ് തിരിച്ച് കടയില്‍ സൂക്ഷിച്ചിരുന്ന ഗുണനിലവാരമുള്ള ഏലക്ക കടത്താനുള്ള മോഷ്ടാവിന്റെ ശ്രമം നാട്ടുകാരുടെ ഇടപെടലില്‍ തടഞ്ഞു. ചക്കക്കാനത്ത് പ്രവര്‍ത്തിക്കുന്ന പൊന്നൂസ് കാര്‍ഡമം ട്രെഡിങ് സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് മോഷണം. ട്രാന്‍സ്‌ഫോമര്‍ ഓഫ് ചെയ്തശേഷം കടയ്ക്കുമുമ്പിലെത്തിയ മോഷ്ടാവ് മുന്‍വശത്തെ സിസി ക്യാമറ ദിശ തിരിച്ചുവച്ചശേഷം പൂട്ട് തകര്‍ത്ത് ഉള്ളില്‍ കടന്നു. പണം മോഷ്ടിച്ചശേഷം ഗ്രേഡ് തിരിച്ച് മൂന്നുചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഏലക്ക പുറത്തെത്തിച്ചു. ഇതിനിടെ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ താമസിക്കുന്ന വീട്ടമ്മ ശബ്ദംകേട്ട് ഉടമയെ വിവരമറിയിച്ചു. ചാക്കുകള്‍ തലച്ചുമടായി മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പ്രദേശവാസികള്‍ ഓടിക്കൂടുന്നതറിഞ്ഞ് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. കെട്ടിടത്തിന്റെ സമീപത്തുനിന്ന് രണ്ടുചാക്ക് ഏലക്കായും കടയുടെ മുമ്പില്‍നിന്ന് ഒരു ചാക്ക് ഏലക്കായും കണ്ടെടുത്തു.
സ്ഥാപനത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന ഭാഗത്തെ ഷട്ടറിന്റെ പൂട്ട് മാത്രമാണ് തകര്‍ത്തത്. ബാക്കിയുള്ള ഷട്ടറുകളോടുചേര്‍ന്ന് ഏലക്ക നിറച്ച ചാക്കുകള്‍ അടുക്കിവച്ചിട്ടുള്ളതിനാല്‍ അകത്തുകടക്കാന്‍ കഴിയില്ല. നെടുങ്കണ്ടം പൊലിസ് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow