പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സ്വീകരണ സമ്മേളനവും ചര്‍ച്ചയും 2ന് കുമളിയില്‍
പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സ്വീകരണ സമ്മേളനവും ചര്‍ച്ചയും 2ന് കുമളിയില്‍
ഇടുക്കി: പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (ഐഎന്‍ടിയുസി) സംസ്ഥാന കമ്മിറ്റി, ജില്ലയിലെ എംഎല്‍എമാര്‍ക്ക് 2ന് രാവിലെ 11ന് കുമളി ഹോഡിഡേ ഹോമില്‍ സ്വീകരണം നല്‍കും. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനംചെയ്യും. തേയില, റബ്ബര്‍, കാപ്പി തോട്ടങ്ങളിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രത്യേക ചര്‍ച്ചകളും നടക്കും. നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി ജെ ജോയി അധ്യക്ഷനാകും. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, എംഎല്‍എമാരായ റോയി കെ പൗലോസ്, അഡ്വ. സിറിയക് തോമസ്, അഡ്വ. സേനാപതി വേണു, എഫ് രാജ, ഡിസിസി പ്രസിഡന്റ് സി പി മാത്യു, രാജാ മാട്ടുക്കാരന്‍, ജി മുനിയാണ്ടി തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജി മുനിയാണ്ടി, പി ആര്‍ അയ്യപ്പന്‍, പി കെ രാജന്‍, രാജു ബേബി, ഡി കുമാര്‍, സന്തോഷ് അമ്പിളിവിലാസം, പ്രശാന്ത് രാജു, വി ആര്‍ സോമന്‍, വൈ സുരേഷ് കുമാര്‍, ജി മാര്‍ഷ് പീറ്റര്‍, ഷിനു ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?