തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ച നടപടി: കട്ടപ്പന നഗരസഭ ഓഫീസിലേക്ക് എല്‍ഡിഎഫ് മാര്‍ച്ചും ധര്‍ണയും 3ന്
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ച നടപടി: കട്ടപ്പന നഗരസഭ ഓഫീസിലേക്ക് എല്‍ഡിഎഫ് മാര്‍ച്ചും ധര്‍ണയും 3ന്
ഇടുക്കി: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ച യുഡിഎഫ് സര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി എല്‍ഡിഎഫ് കട്ടപ്പന മുനിസിപ്പല്‍ കമ്മിറ്റി 3ന് രാവിലെ 10ന് കട്ടപ്പന നഗരസഭ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, മുന്‍ മന്ത്രി റോഷി അഗസ്റ്റിന്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി ആര്‍ ശശി തുടങ്ങിയവര്‍ സംസാരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്ലാന്‍ ഫണ്ടായി 10,189 കോടി രൂപ നീക്കിവച്ചപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ 8655.45 കോടിയാക്കി കുറച്ചു. കട്ടപ്പന നഗരസഭയില്‍ 6.55 കോടി രൂപയുടെ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ 4.73 കോടി രൂപ വെട്ടിക്കുറച്ചതോടെ 1.81 കോടി രൂപ മാത്രമേ ലഭിക്കൂ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ആരോഗ്യ മേഖലയിലെയും സാമൂഹിക ക്ഷേമവകുപ്പുമായി ബന്ധപ്പെട്ടുമുള്ള പദ്ധതികള്‍ താളംതെറ്റി. അങ്കണവാടികളില്‍ പോഷകാഹാരം ലഭ്യമാക്കാന്‍ കഴിയാത്ത സ്ഥിതിയായി. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളും സേവന, പശ്ചാത്തല മേഖലകളിലെ പദ്ധതികളും താറുമാറായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകര്‍ക്കുന്ന സമീപനം യുഡിഎഫ് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് സിപിഐ എം കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, എല്‍ഡിഎഫ് കണ്‍വീനര്‍ സി എസ് അജേഷ്, നേതാക്കളായ ഷാജി കൂത്തോടിയില്‍, ടോമി ജോര്‍ജ്, കെ എന്‍ വിനീഷ്‌കുമാര്‍, സി ആര്‍ മുരളി, കെ എന്‍ കുമാരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
What's Your Reaction?