പെയ്തിറങ്ങി ദുരിതമഴ: ഇടുക്കിയില്‍ 2 മരണം: കടയത്തൂര്‍ അടൂര്‍മലയിലും കീരിത്തോട് പകുതിപ്പാലത്തും ഉരുള്‍പൊട്ടല്‍: തൊടുപുഴ, മുട്ടം, വണ്ടിപ്പെരിയാര്‍ മേഖലകളില്‍ വീടുകളില്‍ വെള്ളം കയറി: ദേശീയ, സംസ്ഥാനപാതകളില്‍ ഗതാഗതം തടസപ്പെട്ടു: നിരവധി വീടുകള്‍ തകര്‍ന്നു

Aug 1, 2026 - 11:48
 0

This is the title of the web page

ഇടുക്കി: ഇടുക്കിയില്‍ ദുരിതംവിതച്ച് തീവ്രമഴ. ഇടുക്കി തൊടുപുഴ കുടയത്തൂര്‍ കോളപ്രയ്ക്കുസമീപം അടൂര്‍മലയില്‍ ഉരുള്‍പൊട്ടിയുണ്ടായ അപകടത്തില്‍ വീട് തകര്‍ന്ന് ഒരാള്‍ മരിച്ചു. അടൂര്‍മല മഷികല്ലേല്‍ രവി നാരായണന്റെ ഭാര്യ സുമതി മരിച്ചു. രവി നാരായണനും മകന്‍ രതീഷും പരിക്കുകളോടെ രക്ഷപ്പെട്ടു. മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും വീട് പൂര്‍ണമായി തകര്‍ന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. അഗ്‌നിരക്ഷാ സേനയും പൊലീസും റവന്യുവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുംചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു. ഇടുക്കി വാഗമണ്‍ കോലാഹലമെട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. വൈക്കം സ്വദേശി പ്രഭാകരന്‍ നായരാണ് മരിച്ചത്. ഇദ്ദേഹത്തെ മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.
മുട്ടം ചള്ളാവയലിന് സമീപം പരപ്പാന്‍ തോട് നിറഞ്ഞ് സമീപപ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ വീടുകള്‍ ഒറ്റപ്പെട്ടു. നിരവധിപേര്‍ വീടുകളില്‍ കുടുങ്ങി. മുട്ടം ചള്ളാവയല്‍ മാക്കില്‍ നഗറില്‍ വെള്ളം കയറി ആളുകള്‍ കുടുങ്ങി. മുട്ടം ഇടപ്പള്ളി- ഊരക്കുന്ന് പാലം വെള്ളത്തിനടിയിലായി. മുട്ടം തോട്ടുങ്കരയില്‍ വീടുകളില്‍ വെള്ളം കയറി. തുടങ്ങനാട്- ചള്ളാവയല്‍ ഭാഗത്ത് കഠാര നഗറില്‍ വെള്ളം കയറി വീടുകള്‍ ഒറ്റപ്പെട്ടു. കരിങ്കുന്നം നെല്ലാപ്പാറയില്‍ രണ്ടിടത്ത് മണ്ണിടിഞ്ഞു. ഇലപ്പള്ളി ചെളിക്കല്‍ക്കവല ഭാഗത്ത് മണ്ണിടിഞ്ഞ് മൂലമറ്റം- വാഗമണ്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. മണ്ണിടിഞ്ഞ് വാഗമണ്‍- ഈരാറ്റുപേട്ട, വാഗമണ്‍ -ഉപ്പുതറ റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. മണ്ണിച്ചിലില്‍ അടിമാലി- കുമളി ദേശീയപാതയില്‍ വാഴവരയ്ക്കുസമീപം ഗതാഗതം തടസപ്പെട്ടു.
വണ്ടിപ്പെരിയാര്‍ ചോറ്റുപാറ തോട്ടില്‍ ജലനിരപ്പുയര്‍ന്നതോടെ ദേശീയപാതയുടെ ഇരുവശവുമുള്ള വീടുകളില്‍ വെള്ളം കയറി. നെല്ലിമല ഭാഗത്ത് റോഡില്‍ ഗതാഗതം തടസപ്പെട്ടു.
തൊടുപുഴ നഗരത്തിന്റെ വിവിധയിടങ്ങളില്‍ വെള്ളം കയറി. വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച മഴ ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് വരെ തോരാതെ പെയ്തു. തോടുകളിലും പുഴകളിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. അടിമാലിയില്‍ പുഴ കരകവിഞ്ഞൊഴുകി. ചാറ്റുപാറ, മച്ചിപ്ലാവ്, ദേവിയാര്‍ പത്താംമൈല്‍ മേഖലകളില്‍ പലസ്ഥലങ്ങളിലും വെള്ളം കയറി. കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ ചാക്കോച്ചി വളവില്‍ റോഡിലേക്ക് പാറ അടര്‍ന്ന് വീണു. മച്ചിപ്ലാവ് മഴുമറ്റംപടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow