റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ആഗസ്റ്റ് 2ന് നാരകക്കാനത്ത്
റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ആഗസ്റ്റ് 2ന് നാരകക്കാനത്ത്
ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയും സെന്റ് ജോണ്‍സ് ആശുപത്രിയും ചേര്‍ന്ന് ആഗസ്റ്റ് 2 ഞായറാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ നാരകക്കാനം സാംസ്‌കാരിക നിലയത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ഇടുക്കി എംഎല്‍എ റോയി കെ പൗലോസ് ഉത്ഘാടനം ചെയ്യും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം എളുപ്പത്തില്‍ ലഭ്യമാക്കുക, രോഗങ്ങളെ പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക, ആരോഗ്യ ബോധവല്‍ക്കരണം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പ് ക്രമീക രിക്കുന്നത്. ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, അസ്ഥിരോഗ വിഭാഗം, ഇഎന്‍ടി, പീഡിയാട്രിക്, പള്‍മണോളജി, നേത്രരോഗ വിഭാഗം, സൈക്യാട്രി, മെമ്മറി ക്ലിനിക്ക് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് ആവശ്യമായ ചികിത്സാ നിര്‍ദ്ദേശങ്ങള്‍ നല്‍കും. പ്രായാധിക്യവുമായി ബന്ധപ്പെട്ട മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കായി വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയും കൗണ്‍സിലിങ്ങും ലഭ്യമാണ്. ക്യാമ്പിന്റെ ഭാഗമായി ഷുഗര്‍, ബി പി, തൈറോയ്ഡ്, പിഎഫ്ടി ഉള്‍പ്പെടെയുള്ള പരിശോധനകളും സൗജന്യമായി നടത്തും. ക്ലബ് പ്രസിഡന്റ് സിബിച്ചന്‍ ജോസഫ് അധ്യക്ഷനാകും. പിഡിജി അഡ്വ. ബേബി ജോസഫ്, സെക്രട്ടറി ജോസഫ് ജോണ്‍, പ്രോഗ്രാം ചെയര്‍ ഫാ. ജെയിംസ് കുര്യന്‍ എന്നിവര്‍ സംസാരിക്കും. ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനായി റോട്ടറി ക്ലബ് അംഗങ്ങള്‍, നാരക ക്കാനം ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി, എന്‍വൈസി ക്ലബ്, വി വണ്‍ എസ്എച്ച്ജി, രിത വേദി, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. വാര്‍ത്താസമ്മേളനത്തില്‍ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് സിബിച്ചന്‍ ജോസഫ്, സെക്രട്ടറി ജോസഫ് ജോണ്‍, പ്രോഗ്രാം ചെയര്‍ ഫാ. ജെയിംസ് കുര്യന്‍, ജോസഫ് പി എം, ജോസഫ് തോമസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?