പാറേമാവ് ശാന്തിഗ്രാം ട്രെയിനിങ് അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചു
പാറേമാവ് ശാന്തിഗ്രാം ട്രെയിനിങ് അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചു

ഇടുക്കി: ചെറുതോണി പാറേമാവ് ശാന്തിഗ്രാം ട്രെയിനിങ് അക്കാദമി വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ സിഎംഐ കാര്‍മല്‍ പ്രൊവിന്‍സിന്റെ സോഷ്യല്‍ അപ്പസ്‌തോലേറ്റ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റും കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ജെഎസ്എസുമായി സഹകരിച്ചാണ് അക്കാദമിയുടെ പ്രവര്‍ത്തനം. 15 വയസുമുതല്‍ 45 വയസ് വരെ പ്രയമുള്ളവര്‍ക്കായി ആരംഭിക്കുന്ന തൊഴിലാധിഷ്ഠിത കോഴ്‌സുകളായ ടൈലറിങ്, ബ്യൂട്ടിഷ്യന്‍ കോഴ്‌സുകളാണ് അക്കാദമിയിലുള്ളത്. ഫാ. മാത്യു മഞ്ഞകുന്നേല്‍ അധ്യക്ഷനായി. സിഎംഐ ജനറല്‍ കൗണ്‍സിലര്‍ ഫാ. ബിജു വടക്കേല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വാഴത്തോപ്പ് പഞ്ചായത്തംഗം നിമ്മി ജയന്‍, ജെഎസ്എസ് ഇടുക്കി ഡയറക്ടര്‍ ലാല്‍ പ്രസാദ്, ഫാ. ഷൈന്‍ മാതയ്ക്കല്‍, ശാന്തിഗ്രാം വെല്‍ഫയര്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. സിജോ തെക്കുംകാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






