മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്നത് നവകേരള നുണ സദസ്സ്: കെ സുരേന്ദ്രന്‍
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്നത് നവകേരള നുണ സദസ്സ്: കെ സുരേന്ദ്രന്‍

ഇടുക്കി: കണ്ണൂരിലെ ക്ഷീര കര്‍ഷകന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി പിണറായി സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കട്ടപ്പനയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ പദ്ധതികളിലായി കേന്ദ്രം അനുവദിക്കുന്ന കോടിക്കണക്കിന് രൂപ സംസ്ഥാനം വക മാറ്റി ചെലവഴിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ മുഖ്യമന്ത്രിയുടെയും മരുമകന്‍ മുഹമ്മദ് റിയാസിന്റെയും പടംവച്ച് സംസ്ഥാന സര്‍ക്കാര്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു. നവകേരള നുണ സദസ്സ് ആണ് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തിലെ കര്‍ഷകര്‍ കടക്കെണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം എല്‍ഡിഎഫ് സര്‍ക്കാര്‍ യഥാസമയം വിതരണം ചെയ്യുന്നില്ല. കോവിഡിന് ശേഷം ആത്മനിര്‍ഭര്‍ പാക്കേജിന്റെ ഭാഗമായി കോടികണക്കിന് രൂപയാണ് എല്ലാ സംസ്ഥാനങ്ങളിലെയും ക്ഷീര കര്‍ഷകര്‍ക്ക് നല്‍കിയത്. കര്‍ഷകര്‍ക്ക് രണ്ട് ചാക്ക് കാലിത്തീറ്റ, കറവയന്ത്രം വാങ്ങാന്‍ സഹായം, തൊഴുത്ത് നവീകരിക്കാന്‍ തുക തുടങ്ങിയവ മോദി സര്‍ക്കാര്‍ നല്‍കിവരുന്നു. എന്നാല്‍ ഈ തുകയെല്ലാം സംസ്ഥാനം വകമാറ്റി ചെലവഴിക്കുകയാണെന്നും കെ സുരേന്ദന്‍ കുറ്റപ്പെടുത്തി.
What's Your Reaction?






