കട്ടപ്പന ഇരുപതേക്കര്‍ - പൊതുശ്മശാനം റോഡില്‍ യാത്രാക്ലേശം രൂക്ഷം
കട്ടപ്പന ഇരുപതേക്കര്‍ - പൊതുശ്മശാനം റോഡില്‍ യാത്രാക്ലേശം രൂക്ഷം

ഇടുക്കി: അമൃത് കുടിവെള്ള പദ്ധതിക്കായി മണ്ണെടുത്തതോടെ കട്ടപ്പന ഇരുപതേക്കര്‍- പൊതുശ്മശാനം റോഡില്‍ യാത്രാക്ലേശം രൂക്ഷം. റോഡിന്റെ വശങ്ങളിലാണ് പൈപ്പ് സ്ഥാപിക്കുന്നതിനായാണ് മണ്ണ് നീക്കിയത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ വേനല്‍മഴയില്‍ മണ്ണ് ഒലിച്ചുപോകുകയും മലയോര ഹൈവേയില്‍ അടക്കം ചെളി നിറഞ്ഞ് യാത്ര ദുഷ്‌കരമാകുകയും ചെയ്തു. മണ്ണ് ഒലിച്ചിറങ്ങിയ ഭാഗത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത് വാഹന യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നതിനൊപ്പം റോഡിന്റെ തകര്‍ച്ചയ്ക്കും കാരണമാകുന്നുണ്ട്. പരാതിയെ തുടര്‍ന്ന് മണ്ണ് ഇളകിപ്പോയ ഭാഗത്ത് മക്കിടുന്ന നടപടികള്‍ ആരംഭിച്ചു. മഴ ശക്തമായാല്‍ വീണ്ടും മണ്ണൊലിപ്പിനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. പൊതുശ്മശാനം മറ്റ് ദേവാലയങ്ങളുടെ ശ്മശാനങ്ങള്‍, ദേവാലയം എന്നിവിടങ്ങളിലേക്കുള്ള പാതയാണിത്. അടിയന്തരമായി പൈപ്പ് സ്ഥാപിച്ച സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഭീഷണിക്ക് പരിഹാരം കാണണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
What's Your Reaction?






